ന്യൂദല്‍ഹി: ജി.എസ്.ടി പ്രാബല്ല്യത്തില്‍ വരാന്‍ മണിക്കൂറുകള്‍ ശേഷിക്കേ കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായി പ്രധാനമന്ത്രി മോദിയുടെ പഴയ പ്രസ്താവന വൈറലാകുന്നു. ചരക്കു സേവന നികുതി ഒരുകാലത്തും വിജയിക്കാന്‍ പോകുന്നില്ലെന്ന മോദിയുടെ പ്രസംഗത്തിന്റെ വീഡിയോ കോണ്‍ഗ്രസാണ് പുറത്ത് വിട്ടിരിക്കുന്നത്.


Also read ‘മുസ്‌ലിം പെണ്‍കുട്ടികളെയെല്ലാം റേപ് ചെയ്ത് അവര്‍ക്ക് കുട്ടികളെ ഉണ്ടാക്കണം’; ബലാത്സംഗത്തിന് ആഹ്വാനം ചെയ്ത് മലയാളി


‘മോദിയ്ക്കും ബി.ജെ.പിയ്ക്കും ജി.എസ്.ടിയെക്കുറിച്ചുള്ള യഥാര്‍ത്ഥ ധാരണ’ എന്ന അടികുറിപ്പോടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കോണ്‍ഗ്രസ് മോദിയുടെ പ്രസംഗം ഷെയര്‍ ചെയ്തിരിക്കുന്നത്.


ജി.എസ്.ടിയെക്കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടക്കന്ന വേളയില്‍ ജി.എസ്.ടി ഒരിക്കലും തന്നെ വിജയിക്കാന്‍ പോകുന്നില്ല ഇതാണ് ബി.ജെ.പിയുടെയും ഗുജറാത്ത് സര്‍ക്കാരിന്റെയും കാഴ്ച്ചപ്പാട് എന്നാണ് മോദി പറഞ്ഞിരുന്നത്.

ജി.എസ്.ടി നടപ്പിലാക്കുക എന്നത് അപ്രയോഗികമാണെന്ന് മോദി പറയുന്ന മറ്റൊരു വീഡിയോയും കോണ്‍ഗ്രസ് തങ്ങളുടെ അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.


‘രാജ്യവ്യാപകമായുള്ള നികുതിദായകര്‍ക്ക് വിവരസാങ്കേതിക മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ജി.എസ്.ടി നടപ്പിലാക്കാന്‍ കഴിയില്ല. അത് അസാധ്യമാണ്. കാരണം ജി.എസ്.ടി രൂപകല്‍പന ചെയ്തിരിക്കുന്നത് അങ്ങനെയാണ്. അസാധ്യമാണത്.’ അദ്ദേഹം പറയുന്നു.


Dont miss താരങ്ങളുടെ ആ കൂവല്‍ നിങ്ങള്‍ ഉപയോഗപ്പെടുത്തണം; സ്വയം വിമര്‍ശനത്തിന്: മാധ്യമങ്ങളുടെ വീഴ്ചകള്‍ അക്കമിട്ട് നിരത്തി ഡോ. ബിജു


അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ ഇപ്പോഴെന്തിനാണ് ജി.എസ്.ടി നടപ്പിലാക്കുന്നതെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ചോദിക്കുന്നത്. വാക്കുകള്‍ പെട്ടന്ന് മറകുന്നയാളാണ് ഇപ്പോഴത്തെ പ്രധാന മന്ത്രിയെന്നും കോണ്‍ഗ്രസ് പരിഹസിക്കുന്നു.