എഡിറ്റര്‍
എഡിറ്റര്‍
‘ദേവ ഭൂമി’യായിരുന്ന ഉത്തരാഖണ്ഡിനെ കോണ്‍ഗ്രസ് ‘കൊള്ളഭൂമിയാക്കി’: മോദി
എഡിറ്റര്‍
Sunday 12th February 2017 3:37pm

narendra-modi

 

ന്യൂദല്‍ഹി: ഉത്തരാണ്ഡ് തെഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസ്സിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേവ ഭൂമിയായിരുന്ന ഉത്താരാഖണ്ഡിനെ അഴിമതി തുടര്‍ക്കഥയാക്കിയ കോണ്‍ഗ്രസ് കൊള്ള ഭൂമിയാക്കിയെന്ന് മോദി കുറ്റപ്പെടുത്തി.


Also read ബഹ്‌റൈന്‍ കിരീടാവകാശി പിണറായിയെ സ്വീകരിച്ചത് ചുറ്റിക അരിവാളും ലാല്‍സലാമും ആലേഖനം ചെയ്ത കേക്കുമായി 


ഇവിടെ അധികാരത്തിലെത്തിയവര്‍ വ്യക്തിപരമായ നേട്ടങ്ങള്‍ ഉണ്ടാക്കാനുള്ള ഒരവസരവും നഷ്ടപ്പെടുത്തിയില്ല, അവര്‍ ഈ ദേവ ഭൂമിയെ കൊള്ളഭൂമിയാക്കി മാറ്റുകയാണ് ചെയ്തതെന്നും അത് ക്യാമറയിലൂടെ നമ്മള്‍ കണ്ടതാണല്ലോ എന്നും ഉത്താരാഖണ്ഡിലെ ശ്രീനഗറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് എം.എല്‍.എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്യുന്നത് സ്ട്രിംഗ് ഓപ്പറേഷനില്‍ കണ്ടെത്തിയെന്ന ആരോപണങ്ങളാണ് മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി റാവത്തിനെതിരെ ഒളിയമ്പുകളായി പ്രയോഗിച്ചത്. ജനങ്ങളെക്കുറിച്ച് നന്നായി ചിന്തിക്കാന്‍ കഴിയാത്തവര്‍ക്ക് എങ്ങിനെ നല്ല ഭരണാധികാരികളാകാന്‍ കഴിയുമെന്നും മോദി കുറ്റപ്പെടുത്തി.

മാര്‍ച്ച് പതിനൊന്നിനു തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ പന്ത്രണ്ടോടെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് ചരിത്രത്തിന്റെ ഭാഗമായി തീരുവാന്‍ പോവുകയാണ്. ബി.ജെ.പി അധികാരത്തിലെത്തുകയാണെങ്കില്‍ ടൂറിസം മേഖലയുടെ വികസനത്തിനാകും പ്രാധാന്യം നല്‍കുക എന്ന ഉറപ്പും മോദി റാലിയില്‍ നല്‍കി. കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ 12,000 കോടി രൂപ ചാര്‍ ദം പ്രൊജക്ടിനായി നീക്കി വെച്ചിട്ടുണ്ടെന്നും മോദി വ്യക്തമാക്കി. സംസ്ഥാനത്തെ റോഡ് ഗതാഗതങ്ങളുടെ വികസനം മെച്ചപ്പെടുത്തുമെന്ന വാഗ്ദാനവും മോദി നല്‍കി.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ബി.ജെ.പി സംസ്ഥാനത്തെ ഉയരങ്ങളിലേക്ക് നയിക്കുമെന്നും ഇത് ഉത്താരാഖണ്ഡിലെ ജനങ്ങള്‍ക്ക് താന്‍ നല്‍കുന്ന ഉറപ്പാണെന്നും മോദി റാലിയില്‍ കൂട്ടിച്ചേര്‍ത്തു.

Advertisement