തൊടുപുഴ: കേരളകോണ്‍ഗ്രസ് മാണിവിഭാഗത്തിന്റെ കോട്ടയായ തൊടുപുഴയില്‍ ഒറ്റയ്ക്കുമല്‍സരിക്കാന്‍ കോണ്‍ഗ്രസ് നീക്കം. തൊടുപുഴയിലെ മല്‍സരത്തില്‍ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതായാണ് സൂചന.

തൊടുപുഴയില്‍ ഒറ്റയ്ക്കുമല്‍സരിക്കുന്നതില്‍ ഭയമില്ലെന്ന് കേരളകോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് അഭിപ്രായപ്പെട്ടു.നിലവിലെ സാഹചര്യമനുസരിച്ച് ഒരുമിച്ചു നില്‍ക്കാന്‍ സാധ്യമല്ലെന്നും ജോര്‍ജ്ജ് പറഞ്ഞു. സംസ്ഥാന തലത്തില്‍ നടത്തിയ സീറ്റുധാരണയ്ക്ക് വിരുദ്ധമായി കേരള കോണ്‍ഗ്രസ് എം വിഭാഗം നേതാക്കള്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് കാരണമായത്.

അതിനിടെ യു ഡി എഫിലെ സീറ്റുവിഭജനത്തില്‍ ഘടകകക്ഷികള്‍ക്കുണ്ടായ അതൃപ്തി മറനീക്കി പുറത്തുവന്നിട്ടുണ്ട്. സംസ്ഥാന തലത്തില്‍ എടുത്ത തീരുമാനങ്ങള്‍ താഴേത്തട്ടിലേക്ക് എത്തിയിട്ടില്ലെന്നും ഒറ്റയ്ക്ക് മല്‍സരിക്കാനാണെങ്കില്‍ മുന്നണിയുടെ ആവശ്യമില്ലെന്നും ടി എം ജേക്കബ് വ്യക്തമാക്കിയിട്ടുണ്ട്.