എഡിറ്റര്‍
എഡിറ്റര്‍
മോഡിക്കെതിരെ കോണ്‍ഗ്രസ് സി.ബി.ഐയെ ഉപയോഗിക്കുന്നെന്ന് ബി.ജെ.പി
എഡിറ്റര്‍
Saturday 29th June 2013 12:51am

modi-sad

ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി ##നരേന്ദ്ര മോഡിയെ കുടുക്കാനായി കോണ്‍ഗ്രസ് സി.ബി.ഐയെ കൂട്ടുപിടിക്കുകയാണെന്ന് ബി.ജെ.പി.
Ads By Google

##ഇസ്രത് ജഹാന്‍, സൊഹ്‌റാബ്ദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അനാവശ്യമായി മോഡിയുടെ പേര് വലിച്ചിഴയ്ക്കുന്നത് ഇതിന് തെളിവാണെന്നും ബി. ജെ.പി. ആരോപിച്ചു.

മോഡിയോട് കോണ്‍ഗ്രസ്സിന് വെറുപ്പാണ് മോഡിയുടെ ഭരണമികവും സത്യസന്ധതയും കോണ്‍ഗ്രസ് സഹിക്കുന്നില്ല. അദ്ദേഹം അധികാരത്തിലെത്തുന്നത് എങ്ങനെയെങ്കിലും തടയുന്നതിന്റെ ഭാഗമായാണ് സി.ബി.ഐ ഉപയോഗിച്ച് കള്ളക്കേസുകളില്‍ കുടുക്കുന്നത്.

ഇസ്രത്ജഹാന്‍, സൊഹ്‌റാബ്ദ്ദീന്‍ ഏറ്റുമുട്ടല്‍ കേസില്‍ സി.ബി.ഐ. നിലപാട് പുര്‍ണമായി മാറ്റുകയാണ്. ഇത് കോണ്‍ഗ്രസിന് വേണ്ടിയാണ്. അവരുടെ അനുമതിയോടെയാണെന്നും ബി.ജെ.പി ആരോപിച്ചു.

തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിച്ചുള്ള പരാജയങ്ങള്‍ക്കിടയ്ക്ക് കോണ്‍ഗ്രസ് മോഡിക്കെതിരെ സി.ബി.ഐ. യെ ഉപയോഗിക്കുകയാണെന്നും പാര്‍ട്ടി രാജ്യസഭാ ഉപാധ്യക്ഷന്‍ രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി.

സി.ബി.ഐ.യെ ദുര്‍വിനിയോഗം ചെയ്യുന്നുണ്ടെന്നും അത് കൂട്ടിലടച്ച തത്തയാണെന്നും കോടതിതന്നെ പരാമര്‍ശിച്ചിട്ടുള്ളതാണ്. പിന്നെ അതിന്റെ സത്യസന്ധത് എത്രത്തോളമാണെന്ന് മനസിലാക്കാന്‍ കഴിയുമല്ലോയെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

Advertisement