ന്യൂദല്‍ഹി: കൂടി വരുന്ന ആശങ്കള്‍ക്കും അനിശ്ചിതത്വത്തിനും വിരാമമിട്ട് തെലുങ്കാന സംസ്ഥാന രൂപീകരണത്തിന് കോണ്‍ഗ്രസ്സ് പിന്തുണ. ആഭ്യന്തര മന്ത്രി നല്‍കിയ സമയ പരിധി കഴിഞ്ഞിട്ടും വ്യക്തമായ തീരുമാനം ലഭിക്കാത്ത സാഹചര്യത്തില്‍ ഇന്നലെ തെലുങ്കാനയില്‍ നിന്നുള്ള കൂടുതല്‍ എം.പി മാര്‍ രാജിസന്നദ്ധത മുഴക്കി ദല്‍ഹിയില്‍ എത്തിയിരുന്നു.

Ads By Google

ഇവര്‍ കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാഗാന്ധിയെ കാണാനും തീരുമാനിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടി തീരുമാനം കോണ്‍ഗ്രസ്സ് വ്യക്തമാക്കിയത്.
2004 ലെ കോണ്‍ഗ്രസ്സ് പ്രകടന പത്രിക തെലുങ്കാന രൂപീകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ ഇത് ആന്ധ്രയിലുണ്ടാക്കുന്ന രാഷ്ട്രീയ പ്രത്യാഘാതം നേരിടാന്‍ സമയവായം തേടുകയാണ് കോണ്‍ഗ്രസ്സ് നേതൃത്വം.

കോണ്‍ഗ്രസ്സ് തെലങ്കാനക്ക് എതിരല്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഔപചാരിതകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെത് കൊണ്ടാണ് തീരുമാനമെടുക്കാന്‍ വൈകുന്നതെന്നും പാര്‍ട്ടി വക്താവ് പി.സി ചാക്കോ പറഞ്ഞു. അതേസമയം ഭരണഘടനാപരമായ ഒട്ടേറെ വ്യവസ്ഥകള്‍ ഇനിയും നിര്‍വ്വഹിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഹൈദരാബാദിന്റെ പദവി സംബന്ധിച്ച വലിയ തര്‍ക്കം ഇപ്പോഴും തെലുങ്കാന വിഷയത്തില്‍ പ്രധാന വെല്ലുവിളിയാണ്. സംസ്ഥാന രൂപീകരണത്തിനായി ആന്ധ്ര നിയമസഭ പ്രമേയം പാസ്സാക്കുകയും വേണം. ആന്ധ്രാ വിഭജനത്തെ തീരദേശ മേഖലയിലുള്ളവര്‍ ശക്തമായി എതിര്‍ക്കുന്നതിനാല്‍ നിയമസഭ പ്രമേയം പാസ്സാക്കുന്നത് അത്ര എളുപ്പമല്ല.

എന്നാല്‍ എ.പി മാരുടെ രാജി സന്നദ്ധത കേന്ദ്രസര്‍ക്കാറിന് വലിയ തിരിച്ചടിയാകും. പാര്‍ട്ടിയെയും ആന്ധ്ര വിഭജനത്തെ എതിര്‍ക്കുന്നവരെയും ഒരുമിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്സ് കേന്ദ്ര നേതൃത്വം.

പ്രശ്‌ന പരിഹാരത്തിന് സാധ്യത ആരായാന്‍ ആന്ധ്രയുടെ ചുമതലയുള്ള കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ്, പ്രവാസി കാര്യ മന്ത്രി വലാര്‍ രവി എന്നിവരുമായി തെലുങ്കാന എം.പിമാര്‍ ഇന്ന്  ദല്‍ഹിയില്‍ കൂടികാഴ്ച നടത്തും