എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കാന്‍ നാലംഗ സമിതി
എഡിറ്റര്‍
Tuesday 11th March 2014 10:16am

congress1

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ ഉപസമിതി രൂപീകരിക്കാന്‍ കെ.പിസി.സി തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ തീരുമാനമായി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍
പി.പി തങ്കച്ചന്‍ എന്നിവരടങ്ങുന്നതാണ് ഉപസമിതി.

ഡി.സി.സി പ്രസിഡന്റുമാരും തിരഞ്ഞെടുപ്പ് സമിതി അംഗങ്ങളും നല്‍കിയ നിര്‍ദേശങ്ങള്‍ പരിഗണിച്ചാവും സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുക.

പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടികയുമായി നേതാക്കള്‍ ഇന്ന് വൈകീട്ട് ദല്‍ഹി പേകുമെന്നാണ് സൂചന.

തിരവനന്തപുരം, കോഴിക്കോട്, വടകര, അലപ്പുഴ, കണ്ണൂര്‍ സീറ്റുകളില്‍ സിറ്റിങ് എം.പിമാര്‍ തന്നെ തുടരാനാണ് സാധ്യത.

അതേ സമയം കേരള കോണ്‍ഗ്രസിന് ഇടുക്കി സീറ്റ് നല്‍കില്ലെന്ന് യു.ഡി.എഫ് യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെ.എം മാണിയെ അറിയിച്ചു.

കോട്ടയം സീറ്റിന് പുറമെ ഇടുക്കി സീറ്റ് വേണമെന്നായിരുന്നു കേരള കോണ്‍ഗ്രസിന്റെ ആവശ്യം.

Advertisement