ന്യൂദല്‍ഹി: ചര്‍ച്ചയ്ക്കുള്ള നല്ല സാഹചര്യങ്ങള്‍ ഇരു സംസ്ഥാനങ്ങളും ഒരുക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ച് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നത്തുന്ന എല്ലാ സമരങ്ങളും നിര്‍ത്തിവയ്ക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

പ്രശ്‌ന പരിഹാരത്തിനായി പ്രധാനമന്ത്രി സാവകാശം ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ പ്രതിഷേധ പരിപാടികളെല്ലാം നിര്‍ത്തുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സൗഹൃദപരമായ ചര്‍ച്ചയ്ക്ക് വഴിയൊരുക്കാന്‍ കോണ്‍ഗ്രസ് തന്നെ മുന്‍കൈയെടുക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

വണ്ടിപ്പെരിയാറില്‍ നിരാഹാരമിരിക്കുന്ന റോയ് കെ. പൗലോസ് ഇന്നു വൈകുന്നേരം നിരാഹാരം അവസാനിപ്പിക്കുമെന്ന് രമേശ് അറിയിച്ചു.

ചര്‍ച്ചയ്ക്കുള്ള നല്ല സാഹചര്യം കേരളവും തമിഴ്‌നാടും ഒരുക്കണമെന്നും ഇരു സംസ്ഥാനങ്ങളും സംയമനം പാലിക്കണമെന്നും കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

Malayalam News
Kerala News in English