എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസിന്റേത് വോട്ടിന് വേണ്ടിയുള്ള രാഷ്ട്രീയം, ബി.ജെ.പിയുടേത് വികസന രാഷ്ട്രീയം: നരേന്ദ്ര മോഡി
എഡിറ്റര്‍
Monday 5th November 2012 12:07pm

റായ്പൂര്‍: ഇന്ത്യയിലെ രാഷ്ട്രീയത്തെ രണ്ടായി തിരിച്ചിരിക്കുകയാണ് ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ നരേന്ദ്ര മോഡി. വോട്ട് ബാങ്ക് രാഷ്ട്രീയവും വികസന രാഷ്ട്രീയവും. ഇതില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം വോട്ടിന് വേണ്ടിയാണെങ്കില്‍ ബി.ജെ.പിയുടേത് വികസനത്തിന് വേണ്ടിയുള്ള രാഷ്ട്രീയമാണെന്നും മോഡി പറയുന്നു.

Ads By Google

‘ ഇന്ത്യയിലെ രാഷ്ട്രീയത്തെ രണ്ടായി തിരിക്കാം. വോട്ട് ബാങ്ക് രാഷ്ട്രീയവും വികസനത്തിനായുള്ള രാഷ്ട്രീയവും. ഇതില്‍ കോണ്‍ഗ്രസ് ആദ്യത്തെ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. എന്നാല്‍ ബി.ജെ.പി മുന്നോട്ട് വെക്കുന്നത് വികസനത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയമാണ്’. 12 ാം ഛത്തീസ്ഗഡ് സംസ്ഥാന രൂപീകരണ ദിനത്തില്‍ സംസാരിക്കുകയായിരുന്നു മോഡി.

ഇന്ത്യയിലെ യുവജനത പ്രലോഭിപ്പിക്കുന്ന വാഗ്ദാനങ്ങളില്‍ വീണുപോകരുതെന്നും ഗുജറാത്തിലും ഛത്തീസ്ഗഡിലുമുള്ള വികസന മാതൃകയാണ് രാജ്യം പിന്തുടരേണ്ടതെന്നും മോഡി പറയുന്നു.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വികസനം വരുന്നത് പാര്‍ട്ടിയുടെ വികസന രാഷ്ട്രീയ സമീപനം കൊണ്ടാണെന്നും സ്വാതന്ത്ര്യം ലഭിച്ച് ഇത്രനാളും കോണ്‍ഗ്രസ് ഭരിച്ചിട്ടും രാജ്യത്തെ ആദിവാസികള്‍ ഇപ്പോഴും അവഗണന നേരിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളേയും മറ്റ് സംസ്ഥാനങ്ങളേയും താരതമ്യം ചെയ്താല്‍ വികസനം എവിടേയാണെന്ന് മനസ്സിലാകുമെന്നും മോഡി പറഞ്ഞു. അതേസമയം, ഛത്തീസ്ഗഡിന്റെ വികസനം മോഡിയുടെ നേതൃമികവിന് തെളിവാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി രാമന്‍ സിങ് വ്യക്തമാക്കി.

Advertisement