എഡിറ്റര്‍
എഡിറ്റര്‍
തന്റെ മകന് സീറ്റ് നല്‍കണമെന്ന് പി ചിദംബരം
എഡിറ്റര്‍
Wednesday 12th March 2014 9:46pm

chidambaram-580-1

ന്യൂദല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റെ മകന് സീറ്റ് നല്‍കണമെന്ന് കേന്ദ്ര ധനമന്ത്രിയും തമിഴ്‌നാട്ടില്‍ നിന്നുള്ള എം.പിയുമായ പി ചിദംബരം.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും പകരം കോണ്‍ഗ്രസ് പാര്‍ട്ടി തന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് സീറ്റ് നല്‍കണമെന്നുമാണ് ചിദംബരം ആവശ്യപ്പെട്ടത്.

തമിഴ്‌നാട്ടിലെ ശിവഗംഗ മണ്ഡലത്തില്‍നിന്നാണ് ചിദംബരം ലോക്‌സഭയിലെത്തിയത്.

അതേസമയം, കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ പ്രതിയാക്കപ്പെട്ട സുരേഷ് കല്‍മാഡിക്ക് സീറ്റ് നല്‍കേണ്ടെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ മഹാരാഷ്ട്ര ഘടകത്തിന് നിര്‍ദേശം നല്‍കി.

അഴിമതിയാരോപണത്തെ തുടര്‍ന്ന് റെയില്‍വേ മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്ന പവന്‍കുമാര്‍ ബന്‍സലിനെ വീണ്ടും മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.

കേന്ദ്രവാര്‍ത്താവിനിമയ വകുപ്പ് മന്ത്രി മനീഷ് തിവാരി വരുന്ന തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കി.

Advertisement