എഡിറ്റര്‍
എഡിറ്റര്‍
ബിഹാറില്‍ മൂവര്‍ സഖ്യം; കോണ്‍ഗ്രസ്-ആര്‍.ജെ.ഡി-എന്‍.സി.പി ചേര്‍ന്ന് മല്‍സരിക്കും
എഡിറ്റര്‍
Wednesday 5th March 2014 11:47pm

election-mach

പട്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി.യും കോണ്‍ഗ്രസ്സും എന്‍.സി.പി.യും സഖ്യത്തില്‍ മല്‍സരിക്കും.

ആര്‍.ജെ.ഡി 27 സീറ്റിലും കോണ്‍ഗ്രസ് 12 സീറ്റിലും എന്‍.സി.പി ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്.

ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അശോക് ചൗധരി, എന്‍.സി.പി സംസ്ഥാന വക്താവ് അനില്‍ കിഷോര്‍ ഝാ എന്നിവര്‍ ലാലുവിന്റെ വസതിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സഖ്യ വിവരം പുറത്തുവിട്ടത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മൂന്ന് പാര്‍ട്ടികളുടെയും ചിഹ്നം ഉപയോഗിക്കും.

ബിഹാറിലെ വര്‍ഗീയശക്തികള്‍ക്ക് കൃത്യമായ മറുപടി നല്‍കാനാണ് ആര്‍.ജെ.ഡിയും എന്‍.സി.പിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നതെന്ന് ചൗധരിയും വര്‍ഗീയശക്തികളെ പരാജയപ്പെടുത്തുകയാണ് സഖ്യത്തിന്റെ ലക്ഷ്യമെന്ന് ലാലു പ്രസാദും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിഹാറില്‍ ഒരു ഘടകമേയല്ലെന്നും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയും നിതീഷും തമ്മില്‍ രഹസ്യധാരണയുണ്ടെന്നും ലാലു ആരോപിച്ചു.

ആകെ 40 ലോക്‌സഭാ സീറ്റാണ് ബിഹാറിലുള്ളത്.

Advertisement