എഡിറ്റര്‍
എഡിറ്റര്‍
തരൂര്‍ രാജിവക്കുമെന്ന അഭ്യൂഹം അനാവശ്യം: കോണ്‍ഗ്രസ്
എഡിറ്റര്‍
Tuesday 21st January 2014 4:40pm

tharoor

ന്യൂദല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരാജിവയ്ക്കുമെന്ന അഭ്യൂഹം അനാവശ്യമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം.

തരൂര്‍ രാജി വക്കണമെന്ന ആവശ്യവും അഭ്യൂഹവും അനാവശ്യമാണ്. ഇപ്പോള്‍ അങ്ങനെ ഒരു ആലോചനയില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം  അറിയിച്ചു.

അതേസമയം, ശശി തരൂരിനെതിരെ ആത്മഹത്യാപ്രേരണയ്ക്കു കേസെടുക്കുമെന്നു നേരത്തെ വാര്‍ത്ത ഉണ്ടായിരുന്നു. ശശി തരൂരിന്റെയും സുനന്ദയുടെയും ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് അലോക് ശര്‍മയുടെ വിലയിരുത്തല്‍.

മരണത്തില്‍ ദുരൂഹത തുടരുന്ന സാഹചര്യത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്ന് എസ്ഡിഎം   ശുപാര്‍ശ ചെയ്യുമെന്നാണ് പറയുന്നത്.

കേസെടുത്താല്‍ ശശി തരൂര്‍ കേന്ദ്ര സഹമന്ത്രി സ്ഥാനം രാജി വയ്ക്കണം എന്ന ആവശ്യം കൂടുതല്‍ ശക്തമാവും.

Advertisement