ന്യൂദല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്ര സമരം നടക്കുമ്പോള്‍ ആര്‍.എസ്.എസ് എവിടെയായിരുന്നെന്ന് കോണ്‍ഗ്രസ്. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാതില്‍ സ്വാതന്ത്രസമരത്തെക്കുറിച്ചുള്ള പരാമര്‍ശത്തെത്തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

ഇന്ത്യന്‍ സ്വാതന്ത്രസമരത്തില്‍ ആര്‍.എസ്.എസിനും അനുബന്ധ സംഘടനകള്‍ക്കും എന്ത് സംഭാവനയാണ് നല്‍കാനായതെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ചോദിച്ചു.


Also Read:അമിത്ഷായെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്; അമിത്ഷായ്ക്കും സ്മൃതി ഇറാനിക്കുമെതിരായ വാര്‍ത്ത മുന്‍നിര മാധ്യമങ്ങളില്‍ നിന്നും പിന്‍വലിപ്പിച്ച് കേന്ദ്രത്തിന്റെ സെന്‍സറിങ്


പ്രധാനമന്ത്രി സംസാരം കുറച്ച് പ്രവര്‍ത്തിച്ച് കാണിക്കണമെന്ന് എം.പി രേണുക ചൗധരി പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പശുക്കളുടെയും പേരില്‍ രാജ്യത്ത് മനുഷ്യര്‍ കൊല്ലപ്പെടുന്ന അവസ്ഥയാണുള്ളതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ആഗസ്റ്റ് മാസം വിപ്ലവത്തിന്റെ മാസമാണെന്നും സ്വാതന്ത്ര സമരവീരന്‍മാരുടെ ത്യാഗവും പോരാട്ടവും വലിയ പ്രചോദനം നല്‍കുന്നതാണെന്നും മന്‍ കി ബാതിലൂടെ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.