എഡിറ്റര്‍
എഡിറ്റര്‍
തരുണ്‍ തേജ്പാലിനെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നതായി അരുണ്‍ ജെയ്റ്റ്‌ലി
എഡിറ്റര്‍
Friday 22nd November 2013 9:54am

Arun-Jaitley

ന്യൂദല്‍ഹി: സഹപ്രവര്‍ത്തയുടെ ലൈംഗികാരോപണത്തില്‍ കുടുങ്ങിയ തെഹല്‍ക്ക മുന്‍ പത്രാധിപന്‍ തരുണ്‍ തേജ്പാലിനെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നതായി രാജ്യസഭ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി.

തരുണ്‍ തേജ്പാലിനെ അറസ്റ്റ് ചെയ്യണമെന്നും അരുണ്‍ ജെയ്റ്റ്‌ലി ആവശ്യപ്പെട്ടു. ഒരാള്‍ക്ക് നേരെ ലൈംഗികാരോപണമുണ്ടായാല്‍ പ്രതി ആറ് മാസം മാറി നിന്നാല്‍ പ്രശ്‌നം പരിഹരിക്കപ്പെടുമോയെന്നും ജെയ്റ്റ്‌ലി ചോദിച്ചു.

തേജ്പാലിനെതിരെ അന്വേഷണത്തിന് ഗോവന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. യുവ മാധ്യമപ്രവര്‍ത്തകയുടെ ആരോപണത്തെ തുടര്‍ന്ന് ജെയ്റ്റ്‌ലി കുറ്റസമ്മതം നടത്തിയിരുന്നു.

സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെത്തുടര്‍ന്ന് തെഹല്‍ക്ക എഡിറ്റര്‍ സ്ഥാനത്തു നിന്ന് തരുണ്‍ തേജ്പാലിനെ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.

ഗോവയില്‍ നടന്ന ചടങ്ങിനിടെയാണ് ജൂനിയര്‍ റിപ്പോര്‍ട്ടറെ തരുണ്‍ അപമാനിച്ചതെന്നാണ് പരാതി. കഴിഞ്ഞയാഴ്ചയാണ് തേജ്പാല്‍ അപമാനിച്ചെന്ന് ആരോപിച്ച് വനിതാ ജീവനക്കാരി മാനേജ്‌മെന്റിനു പരാതി നല്‍കിയത്.

Advertisement