ബുറാഡി: ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാഗ്വാദത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം തടസ്സപ്പെട്ടു. ബിഹാര്‍ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയമാണ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടയാക്കിയത്.

കേന്ദ്രമന്ത്രി മുകുള്‍ വാസ്‌നിക് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ബിഹാറില്‍ നിന്നെത്തിയ ഒരുസംഘം സേവാദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. ബിഹാറിലെ പരാജയത്തിന് കാരണം മുകുള്‍ വാസ്‌നികാണെന്ന് ഇവര്‍ പരാതിപ്പെട്ടു. എന്നാല്‍ വാസ്‌നിക്കിനെ അനുകൂലിച്ച് മറ്റൊരു വിഭാഗം രംഗത്തെത്തുകയായിരുന്നു.

പ്രതിഷേധിച്ച സേവാദള്‍ പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് വേദിക്ക് വെളിയിലെത്തിച്ചശേഷമാണ് സമ്മേളനം പുനരാരംഭിച്ചത്.