എഡിറ്റര്‍
എഡിറ്റര്‍
ജനപ്രിയ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടനപത്രിക; വികസനം ഗുജറാത്ത് മോഡലല്ലെന്ന് മന്‍മോഹന്‍ സിങ്
എഡിറ്റര്‍
Wednesday 26th March 2014 1:56pm

congress-manifesto

ന്യൂദല്‍ഹി: ജനപ്രിയ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി പുറത്തിറക്കി. ആരോഗ്യ പരിരക്ഷ. സ്ത്രീ സുരക്ഷ, സ്വകാര്യ മേഖലയിലെ പിന്നോക്കകാരുടെ സംരക്ഷണം, യുവാക്കളുടെ തൊഴിലവസരങ്ങള്‍ എന്നീ വിഷയങ്ങള്‍ ഉള്‍പ്പെട്ടതാണ് പ്രകടന പത്രിക.

നിങ്ങളുടെ ശബ്ദം ഞ്ങ്ങളുടെ പ്രതിജ്ഞ എന്നതാണ് കോണ്‍ഗ്രസിന്റെ മുദ്രാവാക്യം.

കോണ്‍ഗ്രസിന്റെ വികസനനയം ഗുജറാത്ത് മോഡലല്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വികസനമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

2009ലെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ തൊണ്ണുറ് ശതമാനവും പാലിച്ചതായി പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ശബ്ദമാണ് പ്രകടനപത്രികയെന്നും രാഹുല്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ബി.ജെ.പി തകര്‍ന്നടിയുമെന്ന് പറഞ്ഞ രാഹുല്‍ ജനങ്ങളെ തമ്മിലടിപ്പിയ്ക്കുന്ന പ്രത്യയശാസത്രമാണ് നരേന്ദ്ര മോഡിയുടേതെന്നും ആരോപിച്ചു.

ആരോഗ്യം അവകാശമാക്കുമെന്നും സംവരണത്തിലൂടെ വനിത ശാക്തീകരണം ഉറപ്പുവരുത്തുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. സ്വാകാര്യ മേഖലയ്ക്ക് കൂടുതല്‍ പങ്കാളിത്തം. ആദിവാസികളുടെ ഉന്നമനത്തിന് പദ്ധതികള്‍, ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍, ഫിഷറീസിന് സ്വതന്ത്ര വകുപ്പ് എന്നിങ്ങനെയാണ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍.

നരേന്ദ്ര മോഡിയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിയ്ക്കുമെന്നും സര്‍വ്വെകളെ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും യു.പി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും സോണിയ ഗാന്ധി പറഞ്ഞു.

Advertisement