Categories

കോണ്‍ഗ്രസില്‍ ഫണ്ട് മുക്കല്‍ വിവാദം; 20 കോടി കാണാനില്ല

congress party and money തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഇത്തവണയും ഫണ്ട് അടിച്ചു മാറ്റല്‍ വിവാദം. 20 കോടി രൂപ ഇത്തവണ ഇങ്ങിനെ കാണാതായെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗം ആരോപിക്കുന്നത്. ഇതു സംബന്ധിച്ച് ഹൈക്കമാണ്ടിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഇവര്‍.

കെ.പി.സി.സിക്ക് നല്‍കിയ തുകയില്‍ നിന്നാണ് പണം കാണാതായത്. പലഘട്ടങ്ങളിലായാണ് ഹൈക്കമാന്റ് തിരഞ്ഞെടുപ്പ് പൊടിപൊടിക്കാന്‍ പണം നല്‍കിയത്. ആദ്യം എല്ലാ യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ക്കും പത്തു ലക്ഷം രൂപ വീതം നല്‍കി. ഈ വകയില്‍ മൊത്തം 14 കോടി രൂപയാണു നല്‍കിയത്. പിന്നീട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് 30 ലക്ഷം രൂപ വീതം നല്‍കി.

എണ്‍പത്തിനാലു കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി 25.20 കോടി രൂപയാണു നല്‍കിയത്.. ഈ പണം സ്ഥാനാര്‍ഥികള്‍ക്ക് നേരിട്ടെത്തിക്കുകയായിരുന്നു. എ.ഐ.സി.സി. ‘എ’ ഗ്രേഡ് നല്‍കിയ സ്ഥാനാര്‍ഥികള്‍ക്ക് വേറെയും പണം എത്തിച്ചു. വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെയാണ് ‘എ’ ഗ്രേഡില്‍ പെടുത്തിയത്. ഈ വകയില്‍ 15 കോടിയാണു പൊടിച്ചത്.

മറ്റു ചെലവുകള്‍ക്കായി ഹൈക്കമാന്‍ഡ് 14 കോടിയും ചില കേന്ദ്രമന്ത്രിമാരുടെ വകയായും മഹാരാഷ്ട്രയില്‍ നിന്നും 30 കോടി രൂപയും എത്തി. ഈ പണം കെ.പി.സി.സിക്കാണു ലഭിച്ചത്. ഇതില്‍ നിന്നും 20 കോടി കാണാനില്ലെന്നാണു ഇപ്പോള്‍ പരാതി ഉയര്‍ന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രചാരണം വേണ്ടത്രയില്ലായിരുന്നുവെന്ന് ആക്ഷേപമുണ്ടായിരുന്നു. യു.ഡി.എഫിന്റെ ശക്തി ജനത്തെ കാണിക്കുന്നതില്‍ പരാജയപ്പെട്ടു. പ്രധാനമന്ത്രിയും സോണിയയും രാഹുലും കേരളത്തിലെത്തിയെങ്കിലും ഓളമുണ്ടാക്കാനായില്ല. ഇക്കാര്യത്തില്‍ ഹൈക്കമാന്റ് അസംതൃപ്തരാണ്. ഇതെക്കുറിച്ച് കെ.പി.സി.സിയോട് വിശദീകരണം ചോദിക്കുകയും ചെയ്തിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് 20 കോടി കാണാനില്ലെന്ന പരാതിയുമുയര്‍ന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ചില സ്ഥാനാര്‍ഥികള്‍ക്കായി ഹൈക്കമാന്റ്  കൊടുത്തയച്ച പണം കാണാതായത് വിവാദമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹൈക്കമാന്റ് നല്‍കിയ പണം ഡി.ഐ.സി സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ഉപയോഗിച്ചുവെന്ന് പരാതി ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് ഫണ്ടിന്റെ വലിയൊരു ഭാഗം നേതാക്കളുടെ കീശയിലേക്കാണ് പോകാറെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്ന് തന്നെ ലഭിക്കുന്ന സൂചന.

One Response to “കോണ്‍ഗ്രസില്‍ ഫണ്ട് മുക്കല്‍ വിവാദം; 20 കോടി കാണാനില്ല”

  1. Abdu samad

    ഇതില്‍ എന്താ ഇത്ര അത്ഭുദം? പറ്റി കോണ്‍ഗ്രസ്‌ അല്ലെ?

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.