തിരുവനന്തപുരം: റോഡരികില്‍ പ്രകടനവും പൊതുയോഗവും നിരോധിച്ച കോടതിവിധികള്‍ക്കും ജഡ്ജിമാര്‍ക്കുമെതിരെ കോണ്‍ഗ്രസും രംഗത്ത്. നിരോധനം അംഗീകരിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ എം.ലിജു പറഞ്ഞു. എല്ലാത്തിന്റേയും അവകാശികള്‍ തങ്ങളാണെന്ന ഭാവമാണ് ജഡ്ജിമാര്‍ക്കെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഎം, ഡിവൈഎഫ്ഐ നേതാക്കള്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസുകാരും ഇതേറ്റുപിടിച്ചിരിക്കുന്നത്. നിരത്തില്‍ യോഗം നിരോധിച്ച കോടതിവിധിയെ അനുകൂലിക്കുന്നില്ലെന്നും എന്നാല്‍ പ്രതിഷേധം സഭ്യമായ ഭാഷയില്‍ വേണമെന്നുമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിട്ടുള്ളത്.