ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള തന്റെ വിലപാട് അമിതാഭ് ബച്ചന്‍ വ്യക്തമാക്കണമെന്ന്് കോണ്‍ഗ്രസ്. കലാപത്തിലെ നരേന്ദ്രമോഡിയുടെ പങ്കിനെ അപലപിക്കാന്‍ അമിതാഭ് ബച്ചന്‍ തയാറാണോയെന്ന് വ്യക്തമാക്കണം. അഭിപ്രായം തുറന്ന് പറഞ്ഞാല്‍ ബച്ചന് ബ്രാന്റ് അംബാസിഡര്‍ പദവി നഷ്ടപ്പെടും. മോഡി ഭരണത്തിലേറിയതിനു ശേഷം നടന്ന വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ച് ബച്ചന് എന്താണ് പറയാനുള്ളതെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ചോദിച്ചു.

ബച്ചനെ എതിര്‍ക്കുന്നത് ‘അസ്പൃശ്യതയുടെ താലിബാന്‍ വത്കരണമാണെന്ന’ മോഡിയുടെ പരാമര്‍ശത്തെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചു. ശരിയായി ചിന്തിക്കുന്നുണ്ടെങ്കില്‍ കലാപത്തിനെതിരെ ബച്ചന്‍ രംഗത്ത് വരികയാണ് വേണ്ടത്. എസ് ഐ ടിയുടെ ദീര്‍ഘനേരത്തെ ചോദ്യം ചെയ്യലില്‍ നരേന്ദ്രമോഡിക്ക് സമനില നഷ്ടമായെന്ന് അംബികാ സോണി കുറ്റപ്പെടുത്തി. അല്‍പം ഗൗരവത്തോടെയാകണം ഇത്തരം പരാമര്‍ശങ്ങള്‍ നടത്തേണ്ടതെന്നും അവര്‍ അഭിപ്രായപ്പെട്ടു.