തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള സംഘടനകളുമായി കോണ്‍ഗ്രസ് ഒരു ബന്ധവും സ്ഥാപിക്കില്ലെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിനെ പിന്തുണക്കുകയോ, വേദി പങ്കിടുകയോ ചെയ്യുകയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

പോപ്പുലര്‍ ഫ്രണ്ടിനെ പ്രോത്സാഹിപ്പിച്ചത് സി പി ഐ എം ആണ്. അവരാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ടുവാങ്ങി വിജയിച്ചതെന്നും ചെന്നിത്തല ആരോപിച്ചു. ജനാധിപത്യ വ്യവസ്ഥിതിയില്‍ ആരുടേയും വോട്ട് വേണ്ടെന്നുപറയാനുള്ള ധിക്കാരം കാട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. അതിനിടെ കോണ്‍ഗ്രസിലെയും യൂത്ത് കോണ്‍ഗ്രസിലെയും സംഘടനാ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ ഇന്നുചേര്‍ന്ന കെ പി സി സി യോഗം തീരുമാനിച്ചിട്ടുണ്ട്.