എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസിന്റെ നാലാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുര്‍ത്തിയായി: ചിദംബരത്തിന് പകരം മകന്‍ മത്സരിക്കും
എഡിറ്റര്‍
Thursday 20th March 2014 11:37pm

chidambaram

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നാലാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 50 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥകളടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയിരിക്കുന്നത്.

കേന്ദ്രമന്ത്രി പി. ചിദംബരം ഇത്തവണ മത്സരിക്കുന്നില്ല. എന്നാല്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം ഇത്തവണ മത്സരത്തിനറങ്ങുന്നുണ്ട്. ശിവഗംഗയില്‍ നിന്നാണ് കാര്‍ത്തി ചിദംബരം മത്സരിക്കുന്നത്.

കോണ്‍ഗ്രസിന്റെ പ്രമുഖരായ നേതാക്കളെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും അന്തിമഘട്ട പട്ടിക പുറത്തിറങ്ങിയപ്പോള്‍ ചിദംബരം പിന്‍ വലിയുകയായിരുന്നു. മകന് വേണ്ടി ചിദംബരം വഴി മാറി കൊടുക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ന്യായീകരിക്കുമ്പോള്‍ പരാജയ ഭീതിയാണ് ചിദംബരത്തെ പിന്തിരിപ്പിച്ചതെന്നാണ്് പ്രതിപക്ഷം വിമര്‍ശനമുന്നയിക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ തമിഴ്‌നാട്ടിലെ മയിലാടുതുറയില്‍ നിന്നും ഗുലാം നബി ആസാദ് ജമ്മു കശ്മീരിലെ ഉദ്ദംപൂരില്‍ നിന്നും ജനവിധി തേടും.

ബിജെപി നേതാവ് സുഷമ സ്വരാജ് സിറ്റിംഗ് എംപിയായ വിദിഷ മണ്ഡലത്തില്‍ നിന്ന് ദിഗ് വിജയ് സിംഗിന്റെ സഹോദരന്‍ ലക്ഷമണ്‍ സിംഗ് മത്സരിക്കും. ജി.കെ വാസനും ജയന്തി നടരാജനും സീറ്റില്ല.

നരേന്ദ്രമോഡിക്കെതിരെ വാരാണസിയിലും വഡോദരയിലും ആരു മത്സരിക്കണമെന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല.

മനീഷ് തിവാരി മത്സരിക്കാനില്ലെന്ന് അറിയിച്ചതിനാല്‍ ലൂധിയാന മണ്ഡലം സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ല.

Advertisement