ന്യൂദല്‍ഹി: ഇടുക്കിയ തമിഴ്‌നാട്ടില്‍ ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിനു മുന്നില്‍ തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ്സ് എം.പി മാര്‍ ധര്‍ണ്ണ നടത്തി. കൂടുതലും തമിഴ് വംശജരുള്ള ഇടുക്കി ജില്ലയില്‍ ഹിതപരിശോധന നടത്തണമെന്ന് ധര്‍ണ്ണ നടത്തിയവര്‍ ആവശ്യപ്പെട്ടു.

തേനി എം.പി ജെ.എം.ഹാറൂണ്‍ അടക്കമുളള നാല് എം.പിമാരാണ് ധര്‍ണ്ണ നടത്തിയത്. പാര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിലാണ് ധര്‍ണ്ണ അരങ്ങേറിയത്. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുമെന്ന് എം.പിമാര്‍ പറഞ്ഞു.

ഇതേ ആവശ്യവുമായി തമിഴ്‌നാട്ടില്‍ നിന്നുള്ള ജെ.എം ഹാറൂണും എം.ബി.എസ് ചിത്തലും പ്രധാനമന്ത്രിയെ കണ്ടിരുന്നു. എന്നാല്‍ പിന്നീട് ഇടുക്കി തമിഴ്‌നാടിനോട് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ചിത്തന്‍ തിരുത്തിയിരുന്നു.

ഇടുക്കിയെ തമിഴ്‌നാട്ടില്‍ ചേര്‍ക്കണമെന്നാവശ്യപ്പെട്ട് മൂന്നാറില്‍ പ്രകടനം

Malayalam News
Kerala News in English