ഹൈദരാബാദ്: പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കുന്നത് വൈകിക്കുന്നതില്‍ പ്രതിഷേധിച്ച് ആന്ധ്രപ്രദേശ് നിയമസഭയിലെ 11 കോണ്‍ഗ്രസ് എം.പിമാര്‍ രാജിവച്ചു. 9 ലോക്‌സഭാ എം.പിമാര്‍ സ്പീക്കര്‍ക്കും, 2 രാജ്യസഭാംഗങ്ങള്‍ രാജ്യസഭാ ചെയര്‍മാനുമാണ് രാജി നല്‍കിയത്.

സംഭവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് എം.പിമാരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി പി.ചിദംബരം അറിയിച്ചു.