Administrator
Administrator
വനിതാബില്ലിനെതിരെ കോണ്‍ഗ്രസ് എം പി
Administrator
Thursday 11th March 2010 4:32pm

ന്യൂദല്‍ഹി: വനിതാബില്ലിനെതിരായി ആദ്യമായി കോണ്‍ഗ്രസ് എം പിയുടെ ശബ്ദം. ബിഹാറിലെ കോണ്‍ഗ്രസ് എം പി അസ്‌റുല്‍ ഹഖാണ് കോണ്‍ഗ്രസ് നേതാക്കളെ അമ്പരപ്പിച്ച്‌കൊണ്ട് നിലപാട് വ്യക്തമാക്കിയത്. ബില്ല് പാസാക്കുന്നതിന് മുമ്പ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും താല്‍പര്യം സംരക്ഷിക്കപ്പെടുന്നത് ഉറപ്പ് വരുത്തണമെന്ന് അസ്‌റുല്‍ ഹഖ് വ്യക്തമാക്കി.

‘ ബില്ലില്‍ യാതൊരു വിവേചനവും ഉണ്ടാവാന്‍ പാടില്ല. എല്ലാ വിഭാഗങ്ങളുടെയും താല്‍പര്യങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തണം’- ഹഖ് മാധ്യമങ്ങളോട് വ്യക്തമാക്കി. ഇക്കാര്യം താന്‍ പാര്‍ട്ടി ഹൈക്കമാന്റിനോട് ആവശ്യപ്പെടുമെന്നും ഹഖ് പറഞ്ഞു.

രാജ്യ സഭ പാസാക്കിയ ബില്ലിനെതിരെ ആദ്യമായാണ് ഒരു കോണ്‍ഗ്രസ് എം പി രംഗത്തെത്തുന്നത്. ബില്ല് സംബന്ധിച്ച് ബി ജെ പിയില്‍ അഭിപ്രായ വത്യാസം ഉടലെടുത്തിട്ടുണ്ട്.

Advertisement