തിരുവനന്തപുരം:  യു.ഡി.എഫ് പാര്‍ലിന്ററി പാര്‍ട്ടി യോഗത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജിന് നേരെ കോണ്‍ഗ്രസ് എം.എല്‍.എ മാരുടെ രൂക്ഷ വിമര്‍ശനം. വി.ഡി.സതീശന്‍, പാലോട് രവി, ടി.എന്‍ പ്രതാപന്‍ എന്നിവരടക്കമുള്ള എം.എല്‍.എമാരാണ് ജോര്‍ജ്ജിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.

കോണ്‍ഗ്രസ് എം.എല്‍.എമാരെ ആക്ഷേപിക്കുന്ന നിലപാട് പി.സി.ജോര്‍ജ്ജ് തുടര്‍ന്നാല്‍ അദ്ദേഹത്തിന്റെ വിപ്പ് അംഗീകരിക്കില്ലെന്ന് വി.ഡി.സതീശനുംം പാലോട് രവിയും യോഗത്തില്‍ പറഞ്ഞു. പി.സി.ജോര്‍ജ്ജിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് എംഎല്‍ എ മാരെ ആക്ഷേപിച്ചാന്‍ ജോര്‍ജ്ജിനെ കേരളത്തിലെ ഒരു യോഗത്തിലും പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്നും ടി.എന്‍ പ്രതാപന്‍ പറഞ്ഞു. ഭാവിയില്‍ കെ.എം മാണിക്ക് പി.സി ജോര്‍ജ്ജ് കോടാലിയായി മാറുമെന്ന് വി.ഡി.സതീശനും അഭിപ്രായപ്പെട്ടു.

എ.കെ ആന്റണിക്കെതിരായ പരാമര്‍ശത്തിന്റെ പേരിലും യോഗത്തില്‍ ജോര്‍ജ്ജിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നു. എന്നാല്‍ ആന്റണിക്കെതിരെ താനൊരു വിമര്‍ശനവും നടത്തിയിട്ടില്ലെന്നും സതീശന്‍ ഉള്‍പ്പെടെയുള്ള എം.എല്‍മാര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പ് ചോദിക്കുന്നുവെന്നും പറഞ്ഞ പി.സി.ജോര്‍ജ്ജ് വേണെമെങ്കില്‍ സ്ഥാനം ഒഴിയാനും തയ്യാറാണെന്ന് വ്യക്തമാക്കി.