തിരുവനന്തപുരം: കെ.എം. മാണി അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെതിരെ കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ അമര്‍ഷം. ബജറ്റ് കോട്ടയം കേന്ദ്രീകരിച്ചുള്ളതെന്നാണ് പരാതി. തീരദേശ മേഖലകളെ ബജറ്റ് പൂര്‍ണ്ണമായും അവഗണിച്ചുവെന്നും എം.എല്‍.എമാര്‍ ആരോപിക്കുന്നു. വിഷയത്തില്‍ വി.ഡി സതീശന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കെ.പി.സി.സി പ്രസിഡന്റിനെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കണ്ട് പരാതിപ്പെട്ടിട്ടുണ്ട്.

സഭയില്‍ ബജറ്റ് പ്രഖ്യാപന സമയത്ത് തന്നെ സഭയില്‍ ഭരണപക്ഷത്തിന്റെ പൂര്‍ണ്ണ പിന്തുണ മാണിക്ക് ലഭിച്ചിരുന്നില്ല. പ്രധാന പ്രഖ്യാപനങ്ങളുണ്ടാവുമ്പോള്‍ കയ്യടിച്ച് പ്രോത്സാഹിപ്പിക്കാറുള്ള ഭരണ പക്ഷ ബെഞ്ച് ഇത്തവണ മൗനം പാലിക്കുന്നതാണ് കണ്ടത്.