Administrator
Administrator
കോണ്‍ഗ്രസ് മന്ത്രിമാരുടെ അന്തിമ ലിസ്റ്റ് ഇന്ന്
Administrator
Friday 20th May 2011 4:40pm

ummenchandi ന്യൂദല്‍ഹി: കോണ്‍ഗ്രസ് മന്ത്രിമാരുടെ അന്തിമ ലിസ്റ്റ് ഇന്ന് പ്രഖ്യാപിക്കും. ഇന്നലെ രണ്ട് തവണ സോണിയയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഇന്നലെ  വൈകീട്ട് സോണിയയെ കണ്ട ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്. കെ.പി.സി.സി മന്ത്രിസ്ഥാനത്തേക്ക് സമര്‍പ്പിച്ച പട്ടികയില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വനിതാ പ്രതിനിധി മന്ത്രിസഭയിലുണ്ടാവുമെന്ന സൂചനയും അദ്ദേഹം നല്‍കി. വനിതകള്‍ മന്ത്രിയാകുമോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പ്രാതിനിധ്യം നല്‍കുമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി. അതേസമയം കെ.മുരളീധരന്‍ മന്ത്രിസഭയിലുണ്ടാകുമോയെന്ന ചോദ്യത്തിന് എല്ലാ കാര്യങ്ങളും തീരുമാനിക്കേണ്ടത് ഹൈക്കമാന്റാണെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ഒരു തര്‍ക്കത്തിനും ഇടയില്ലാത്ത പട്ടികയാണ് ഹൈക്കമാന്റിന് നല്‍കിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മന്ത്രിമാരുടെ പട്ടികയുമായി ഉമ്മന്‍ചാണ്ടി ഇന്നലെ രാവിലെ സോണിയയെ കണ്ടിരുന്നുവെങ്കിലും തീരുമാനമായിരുന്നില്ല. തുടര്‍ന്നാണ് വൈകീട്ട് വീണ്ടും സോണിയയെ കണ്ടത്. ഈ കൂടിക്കാഴ്ചയിലാണ് അന്തിമ തീരുമാനം നാളത്തേക്ക് മാറ്റിയത്.

ആര്യാടന്‍ മുഹമ്മദ്, സി.എന്‍ ബാലകൃഷ്ണന്‍, കെ.സി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.ബാബു, എ.പി അനില്‍കുമാര്‍, ജി കാര്‍ത്തികേയന്‍, അടൂര്‍ പ്രകാശ്,വി.എസ് ശിവകുമാര്‍ തുടങ്ങിയവരാണ് ഹൈക്കമാന്റിന് സമര്‍പ്പിച്ച പട്ടികയിലുള്ളത്. അതേസമയം വി.ഡി സതീശന്‍ സ്പീക്കറാകുമെന്ന സൂചന ലഭിച്ചിട്ടുണ്ട്.

മന്ത്രിസഭയിലേക്കില്ലെന്ന തന്റെ തീരുമാനം രമേശ് ചെന്നിത്തല വീണ്ടും ഹൈക്കമാന്റിനെ അറിയിച്ചുവെന്നാണ് വിവരം.

Advertisement