Categories

പ്രതിപക്ഷസ്ഥാനം:കോണ്‍ഗ്രസ് നേതാക്കള്‍ സ്പീക്കറെ കണ്ടു

congress

ന്യൂദല്‍ഹി: ലോക്‌സഭ പ്രതിപക്ഷസ്ഥാനം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ വീണ്ടും സ്പീക്കറെ കണ്ടു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ജ്യോതിരാധിത്യ സിന്ധ്യയുമാണ് സ്പീക്കര്‍ സുമിത്രാ മഹാജനുമായി കൂടിക്കാഴ്ച നടത്തിയത്.

പ്രതിപക്ഷസ്ഥാനം ആവശ്യപ്പെട്ട് സോണിയാഗാന്ധിയും നേരത്തെ സ്പീക്കര്‍ക്ക് കത്തയച്ചിരുന്നു. പ്രതിപക്ഷസ്ഥാനം അനുവദിക്കാനാവില്ലെന്ന് സുമിത്രാമഹാജന്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം ജനാധിപത്യ മര്യാദ പ്രകാരം പ്രതിപക്ഷ സ്ഥാനം തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന നിലപാടാണ് കോണ്‍ഗ്രസ്സിന്റേത്.

Tagged with: