ന്യൂഡല്‍ഹി: തെലുങ്കാന പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ചേരാനിരുന്ന കോണ്‍ഗ്രസ് കോര്‍ കമ്മറ്റി യോഗം നാളത്തേക്ക് മാറ്റി. പ്രശ്‌നത്തില്‍ സമവായം ആകാത്തതിനാലാണ് യോഗം നാളത്തേക്ക് മാറ്റിവെച്ചത്.

സോണിയാഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു യോഗം ചേരേണ്ടിയിരുന്നത്. അടുത്ത ദിവസങ്ങളില്‍ പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതാക്കള്‍. എന്നാല്‍, പരമാവധി സാവകാശം തേടുകയാണ് കേന്ദ്രം.

പ്രക്ഷോഭം അവസാനിപ്പിക്കാന്‍ അടിയന്തര സമവായത്തിനാണ് സര്‍ക്കാറും കോണ്‍ഗ്രസ്സും ശ്രമം നടത്തുന്നത്.