എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസിന് മാവോവാദികളുമായി രഹസ്യ ഇടപാട്: മോഡി
എഡിറ്റര്‍
Thursday 14th November 2013 3:34pm

modi-sad

ഛത്തീസ്ഗഡ്: ##മാവോവാദി കളുമായി കോണ്‍ഗ്രസിന് രഹസ്യബന്ധമുണ്ടെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ##നരേന്ദ്ര മോഡി.

മാവോവാദികളെ നേരിടാനുള്ള ധൈര്യം കോണ്‍ഗ്രസിനില്ല. അതിനാല്‍ അവരുമായി രഹസ്യ ധാരണയുണ്ടാക്കുകയാണ്. എന്നാല്‍ രമണ്‍ സിങ് മാവോവാദികളുമായി ഏറ്റുമുട്ടുകയാണ് ചെയ്യുന്നത്. മോഡി പറഞ്ഞു.

ഛത്തീസ്ഗഡില്‍ നടന്ന ബി.ജെ.പി റാലിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോഡി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരെയും മോഡി സംസാരിച്ചു.

ഛത്തീസ്ഗഡിന് ലഭിക്കുന്ന കേന്ദ്ര ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ പാഴാക്കുകയാണെന്ന സോണിയാ ഗാന്ധിയുടെ പരാമര്‍ശത്തിന് സംസ്ഥാനത്തിന് ലഭിക്കുന്ന പണം രാജ്യത്തിന്റേതാണെന്നും കോണ്‍ഗ്രസിന്റേതല്ലെന്നും മോഡി മറുപടി  പറഞ്ഞു.

ഛത്തീസ്ഗഡിലെ ജനങ്ങള്‍ ഭിക്ഷക്കാരല്ല. ധിക്കാരത്തിന്റെ ഭാഷയാണ് കോണ്‍ഗ്രസ് സര്‍ക്കാറിന്റേത്. ഇന്ത്യയുടെ പണമാണ് അവര്‍ ചിലവഴിക്കുന്നത്. മോഡി പറഞ്ഞു.

ഛത്തീസ്ഗഡിലേക്ക് വരുന്നതിന് മുമ്പ് സോണിയാ ഗാന്ധി ഗൃഹപാഠം നടത്തേണ്ടിയിരിക്കുന്നു. ഈ സംസ്ഥാനത്തിന് വേണ്ടി കേന്ദ്ര സര്‍്ക്കാര്‍ എന്താണ് ചെയ്തതെന്നും മോഡി ചോദിച്ചു.

Advertisement