എഡിറ്റര്‍
എഡിറ്റര്‍
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കു പിന്നില്‍ കോണ്‍ഗ്രസ്: കുമാര്‍ ബിശ്വാസ്
എഡിറ്റര്‍
Thursday 23rd January 2014 12:21am

kumar-biswas

ന്യൂദല്‍ഹി: തനിക്കെതിരായുണ്ടായ ആരോപണങ്ങള്‍ക്കു പിന്നില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ ബിശ്വാസ്.

രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നതുകൊണ്ടാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉയരുന്നതെന്നും പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉണ്ടെന്നും അദ്ദേഹം കൂറ്റപ്പെടുത്തി.

മലയാളി നഴ്‌സുമാര്‍ക്കെതിരെ കുമാര്‍ വിശ്വാസ് നടത്തിയ പരാമര്‍ശം വന്‍ വിവാദമുണ്ടാക്കിയിരുന്നു. കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ കറുത്ത് പെടച്ചവരാണെന്നും അവരെ കാണുമ്പോള്‍ മറ്റ് വികാരങ്ങള്‍ തോന്നാത്തതിനാലാണ് നാം അവരെ സിസ്‌റ്റേഴ്‌സ് എന്ന് വിളിക്കുന്നതെന്നുമായിരുന്നു ബിശ്വാസ് പരാമര്‍ശിച്ചിരുന്നത്.

എന്നാല്‍ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് ആം ആദ്മി കേരള ഘടകത്തിനയച്ച ഇമെയില്‍ സന്ദേശത്തില്‍ ബിശ്വാസ് ഖേദം പ്രകടിപ്പിക്കുകയായിരുന്നു.

കവി സമ്മേളനത്തില്‍ താന്‍ നടത്തിയ പരാമര്‍ശം കേരള സമൂഹത്തെ വേദനിപ്പിച്ചതില്‍ അതിയായ ഖേദമുണ്ട്. ആരുടെയും ഭാഷ, വര്‍ഗ. വംശ വികാരങ്ങള്‍ ഹനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഒരു സ്‌റ്റേജ് പരിപാടിയുടെ ഭാഗമായി പറഞ്ഞ നിര്‍ദോഷ തമാശയായി മാത്രമായിരുന്നു അതെന്നുമാണ് ഇമെയില്‍ സന്ദേശത്തില്‍ പറയുന്നത്.

കുമാര്‍ ബിശ്വാസ് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആം ആദ്മി പാര്‍ട്ടി കേരള ഘടകവും ആവശ്യപ്പെട്ടിരുന്നു.

Advertisement