എഡിറ്റര്‍
എഡിറ്റര്‍
തെറ്റുകള്‍ക്കെതിരെ വിരല്‍ ചൂണ്ടിയാല്‍ നിങ്ങളെന്തു ചെയ്യും സര്‍ക്കാരേ; വിരല്‍ ചൂണ്ടി പ്രതിഷേധവുമായി യു.ഡി.എഫ് എം.എല്‍.എമാര്‍
എഡിറ്റര്‍
Friday 10th March 2017 12:45pm

തിരുവനന്തപുരം: മുഖ്യമന്ത്രിയെയെന്നല്ല തങ്ങളെ വെല്ലുവിളിക്കുന്ന ആര്‍ക്കെതിരെയും പ്രതികരിക്കുമെന്ന ആഹ്വാനവുമായി പ്രതിപക്ഷ എം.എല്‍.എമാര്‍.

നട്ടെല്ല് വളച്ചു അരഞ്ഞാണമായി ഉപയോഗിക്കുന്ന സഖാക്കന്മാരെ പിണറായി കണ്ടിട്ടുണ്ടാവുമെന്നും പക്ഷെ ഞങ്ങളെ വെല്ലുവിളിച്ചാല്‍ ഞങ്ങള്‍ പ്രതികരിക്കുക തന്നെ ചെയ്യുമെന്നും എം.എല്‍.എമാര്‍ പറയുന്നു.

ഇന്നലെ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് യുഡിഎഫിലെ യുവ എംഎല്‍മാര്‍ ഒന്നിച്ച് കൈചൂണ്ടി പ്രതികരിച്ച് രംഗത്തെത്തിയത്.

റോജി റോണ്‍ എംഎല്‍എയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചിത്രവും കുറിപ്പും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

ശിവസേനയുടെ സദാചാരഗുണ്ടാ അക്രമത്തെപ്പറ്റിയുള്ള ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും വിവാദപരാമര്‍ശങ്ങളില്‍ പ്രകോപിതരായി നിയമസഭയില്‍ ഭരണപ്രതിപക്ഷാംഗങ്ങള്‍ കയ്യാങ്കളിയുടെ വക്കിലെത്തിയിരുന്നു.


Dont Miss വി.എം സുധീരന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു


കൈ ചൂണ്ടി പ്രതിപക്ഷം പാഞ്ഞടുത്തതാണു പിണറായി വിജയനെ പ്രകോപിപ്പിച്ചത്. ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്‌ക്കെടുത്തതാണോ എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിപക്ഷവും ആക്രമണ സന്നദ്ധരായി. അനുരഞ്ജന ശ്രമം പരാജയമാവുകയും വിവാദപരാമര്‍ശം പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തയാറാവാതെ വരികയും ചെയ്തതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

സദാചാരഗുണ്ടായിസവും ലൈംഗികാതിക്രമവും പെരുകുമ്പോള്‍ പൊലീസ് നിഷ്‌ക്രിയമെന്ന് ആരോപിച്ചു പ്രതിപക്ഷം സഭയില്‍ കുത്തിയിരുന്നതോടെ മുഖ്യമന്ത്രി എഴുന്നേല്‍ക്കുകയും ഇവിടെ നടക്കുന്നതൊക്കെ കാണുമ്പോള്‍ ശിവസേനക്കാരെ വാടകയ്‌ക്കെടുത്തതാണെന്നു തോന്നുമെന്നും പിണറായി പറയുകയായിരുന്നു.
ഇതോടെ, കുത്തിയിരിപ്പുകാര്‍ ആക്രോശമായി. വി.ടി ബല്‍റാമും അന്‍വര്‍ സാദത്തും ഹൈബി ഈഡനും റോജി ജോണും അധ്യക്ഷവേദിയോടു ചേര്‍ന്നു താഴെഭാഗത്തുകൂടി മുഖ്യമന്ത്രിയുടെ ഭാഗത്തേക്കു കൈ ചൂണ്ടി അടുത്തു. ആരോപണം പിന്‍വലിക്കണമെന്നു കയര്‍ത്ത് ഇവര്‍ കുതിച്ചതോടെ ഭരണപക്ഷത്തെ വലിയ നിര പിണറായിയെ പൊതിഞ്ഞു. ഇരുഭാഗത്തും ആക്രോശവും ചീത്തവിളികളും ഉയര്‍ന്നതോടെ സ്പീക്കര്‍ സഭ നിര്‍ത്തുകയായിരുന്നു.

Advertisement