കൊച്ചി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപട്ടികയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൂടുതല്‍ ശക്തമാകുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി കരുണാകരവിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

പത്മജാ വേണുഗോപാലിന്റെ നേതൃത്വത്തില്‍ കരുണാകരവിഭാഗം ഇന്ന് വൈകീട്ട് കൊച്ചിയില്‍ യോഗംചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. പത്മജയ്ക്ക് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് വരുമെന്നാണ് റിപ്പോര്‍ട്ട്.

കരുണാകര വിഭാഗത്തില്‍ നിന്ന് കെ.മുരളീധരന് മാത്രമേ സീറ്റ് നല്‍കിയിട്ടുള്ളൂ. മറ്റ് നേതാക്കന്‍മാരെ കോണ്‍ഗ്രസ് അവഗണിച്ചുവെന്നും ആരോപണമുണ്ട്. കരുണാകരനോടൊപ്പം കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് നേരത്തേ പരാതിയുയര്‍ന്നിരുന്നു.