ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മുന്നേറുന്നു. മഹാരാഷ്ട്രയില്‍ 288 സീറ്റുകളില്‍ 131 സീറ്റുകളിലും കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുകയാണ്. ബി.ജെ.പി 94 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു.ഹരിയാനയില്‍ 90 സീറ്റില്‍ 41 സീറ്റില്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരുന്നു. ഐ.എന്‍.എല്‍.ഡിക്ക് 22 സീറ്റില്‍ ലീഡുണ്ട്. ബി.ജെ.പി ലീഡ് അറു മണ്ഡലങ്ങളില്‍ മാത്രമാണ്. അരുണാചല്‍ പ്രദേശില്‍ 60 സീറ്റുകളില്‍ ആറെണ്ണത്തില്‍ കോണ്‍ഗ്രസ് വിജയിച്ചു. 11 സീറ്റില്‍ കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നു.

ഒ­ക്ടോ­ബര്‍ 22 2009- 10 AM IST