എഡിറ്റര്‍
എഡിറ്റര്‍
മഹാരാഷ്ട്രയില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ അക്രമി സംഘം മര്‍ദ്ദിച്ചു കൊലപ്പെടുത്തി; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്
എഡിറ്റര്‍
Wednesday 15th February 2017 2:45pm

മുംബൈ: മഹാരാഷ്ട്രയിലെ പ്രാദേശിക നേതാവിനെ മുഖംമൂടി ധരിച്ചെത്തിയ അക്രമികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കോണ്‍ഗ്രസിന്റെ ഭിവാന്‍ഡി-നിസാംപൂര്‍ കോര്‍പ്പറേഷനിലെ നേതാവായ മനോജ് മഹ്ത്രയെയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. മനോജിനെ മര്‍ദ്ദിക്കുന്നതിന്റെ സി.സി ടിവി ക്യാമറാ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.


Also Read: ഷൂട്ടിങ് ലൊക്കേഷനില്‍ ജീവനക്കാരെ സഹായിക്കുന്ന മോഹന്‍ലാല്‍; വീഡിയോ വൈറലാകുന്നു


ചൊവ്വാഴ്ച്ച രാത്രി ഒമ്പതേ മുക്കാലോടെയാണ് സംഭവമുണ്ടായത്. കാര്‍ പാര്‍ക്ക് ചെയ്യുന്നിടത്തേക്ക് നടന്നു വരികയായിരുന്ന മനോജിനെ അക്രമികളില്‍ ഒരാള്‍ പിന്നില്‍ നിന്ന് വെടിവെച്ചിടുകയായിരുന്നു. നിലത്ത് വീണ ഇയാളെ ആക്രമികള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

മനോജിനെ മര്‍ദ്ദിക്കുന്നത് കണ്ട് ചിലര്‍ പേടിച്ചോടുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. ആക്രമം ഭയന്ന് ആരും മനോജിനെ അക്രമികളില്‍ നിന്നും രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നില്ല. മര്‍ദ്ദനത്തെ തുടര്‍ന്ന് ബോധരഹിതനായ മനോജിനെ പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

കേസില്‍ പൊലീസ് അന്വേഷണം നടത്തി വരുകയാണ്. വീഡിയോ നല്‍കുന്ന സൂചനകള്‍ പ്രകാരം അക്രമി സംഘത്തില്‍ മൂന്ന് പേരുണ്ടായിരുന്നുവെന്നും മൂന്ന് പേരും ചെറുപ്പക്കാരാണെന്നുമാണ് കരുതുന്നത്. ക്വട്ടേഷന്‍ സംഘങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണങ്ങള്‍ നടത്തുന്നത്.

Advertisement