എഡിറ്റര്‍
എഡിറ്റര്‍
നരേന്ദ്ര മോഡിയെ വെട്ടി നുറുക്കമെന്ന പ്രസംഗം; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
എഡിറ്റര്‍
Saturday 29th March 2014 8:20am

imran-massod

ഉത്തര്‍പ്രദേശ്: ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെ കഷ്ണങ്ങളായി വെട്ടിനുറുക്കുമെന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്ഥാവന വിവാദത്തിലായി. മോഡിയെ വെട്ടിനുറുക്കുമെന്ന് പറഞ്ഞ് പ്രസംഗം നടത്തിയ പടിഞ്ഞാറന്‍ യു.പിയിലെ സഹാറന്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിയ്ക്കുന്ന ഇമ്രാന്‍ മസൂദിനെ പോലീസ് അറസ്റ്റ ചെയ്തു.

ഇന്ന് പുലര്‍ച്ചെ 3.30നാണ് ഇമ്രാനെ പോലീസ് അറസ്റ്റ് ചെയ്തത്്. സമാധാനം തകര്‍ക്കല്‍, ഭീഷണി എന്നീ കുറ്റങ്ങള്‍ ചുമത്തി ഉത്തര്‍ പ്രദേശ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പായതിനാല്‍ അറസ്റ്റ് ചെയ്യണമെന്ന് ഏതാണ്ട് ഇന്നലെ തന്നെ തീരുമാനായിരുന്നു.

സഹാറന്‍പൂരില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കാനിരുന്ന റാല ഇമ്രാന്റെ അറസ്റ്റിനെ തുടര്‍ന്ന് മാറ്റിവെച്ചു. തിരഞ്ഞെടുപ്പ് റാലിയ്ക്കിടെയായിരുന്നു പരാമര്‍ശം. ഈ തെരുവിന്റെ മനുഷ്യനാണ് ഞാന്‍. ജീവിതം ജനങ്ങള്‍ക്ക് മുഴുവനായി സമര്‍പിക്കാന്‍ തയാറാണ്.ജീവിതം ജനങ്ങള്‍ക്ക് മുഴുവനായി സമര്‍പിക്കാന്‍ തയാറാണ്. കൊല്ലപ്പെടുമെന്ന് എനിയ്ക്ക പേടിയില്ല. മോഡി കരുതുന്നത് ഉത്തര്‍പ്രദേശ് ഗുജറാത്ത് ആണെന്നാണ്. വെറും നാലു ശതമാനമാണ് ഗുജറാത്തിലെ മുസ്ലീങ്ങള്‍ എന്നാല്‍, ഇവിടെ 42 ശതമാനമാണ് മുസ്ലീങ്ങള്‍. മോഡിയ്ക്ക് എങ്ങനെ മറുപടി നല്‍കണമെന്ന് എനിയ്ക്കറിയാം. അതുകൊണ്ട് ഞാന്‍ മോഡിയ്‌ക്കെതിരെ പോരാടും. നമ്മള്‍ അയാളെ കഷ്ണങ്ങളായി നുറുക്കും -ഇതായിരുന്നു വിവാദത്തിനിടയാക്കിയ പ്രസംഗം.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് സംബന്ധിച്ച് പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം പ്രസംഗം വിവാദമായപ്പോള്‍ തന്റെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചെന്നും തിരഞ്ഞെടുപ്പിന്റെ വേളയില്‍ ഇത്തരം കാര്യങ്ങള്‍ പറയാന്‍ പാടില്ലായിരുന്നുവെന്നും മസീദ് പിന്നീട് ഖേദപ്രകടനം നടത്തിയിരുന്നു.

Advertisement