എഡിറ്റര്‍
എഡിറ്റര്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിന്മേല്‍ കൊല്ലത്തെ കോണ്‍ഗ്രസ്സ് നേതാവ് അറസ്റ്റില്‍
എഡിറ്റര്‍
Thursday 2nd February 2017 5:47pm

arrrest

 

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ്സ് നേതാവ് അറസ്റ്റില്‍. കൊല്ലം ചടയമംഗലം ഉമ്മന്നൂര്‍ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ്സ് നേതാവുമായ സുബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടില്‍ നിന്നാണ് പൊലീസ് സുബിനെ കസ്റ്റഡിയിലെടുത്തത്.


Also read ലോ അക്കാദമി: ലക്ഷ്മി നായര്‍ക്കെതിരായ എഫ്.ഐ.ആര്‍ റിപ്പോര്‍ട്ട് പുറത്ത്


പ്ലസ്ടു വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയെന്ന പരാതിയിന്മേലാണ് പൊലീസ് നടപടി. രണ്ടു ദിവസം മുമ്പായിരുന്നു പെണ്‍കുട്ടിയുമായി ഇയാള്‍ നാടു വിട്ടത്. കുട്ടിയുടെ അമ്മയാണ് സുബിനെതിരെ ചടയമംഗലം പൊലീസില്‍ പരാതി നല്‍കിയത്.

തമിഴ്‌നാട്ടില്‍ വച്ച് സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഇരുവരെയും പൊലീസ് ചോദ്യം ചെയ്യവേയാണ് വിവരങ്ങള്‍ പുറത്തു വന്നത്. ഇരുവരെയും നാട്ടിലെത്തിക്കുന്നതിനായി ചടയമംഗലം പൊലീസ് തമിഴ്‌നാട്ടിലേക്ക് തിരിച്ചു. കോടതിയില്‍ ഹാജരാക്കിയ ശേഷമാകും ഇവരെ നാട്ടിലെത്തിക്കുക.

Advertisement