Categories

പോ­കേ­ണ്ട­വര്‍­ക്ക് പോ­കാം: കോണ്‍­ഗ്രസ്

കൊച്ചി: നി­യ­മസ­ഭാ തി­ര­ഞ്ഞെ­ടു­പ്പ് സീ­റ്റ് വി­ഭ­ജ­ന ചര്‍­ച്ച­കള്‍ പു­രോ­ഗ­മിക്ക­വെ കോണ്‍­ഗ്ര­സ് ക­ടു­ത്ത നി­ല­പാ­ടി­ലേ­ക്ക് നീ­ങ്ങുന്നു. സീ­റ്റ് വി­ഭ­ജ­ന­ത്തില്‍ അ­തൃ­പ്­തി­യു­ള്ള­വര്‍­ക്ക് മുന്ന­ണി വി­ട്ടു പോ­കാ­മെ­ന്ന് കോണ്‍­ഗ്ര­സ് വ്യ­ക്ത­മാക്കി. സോ­ഷ്യ­ലി­സ്­റ്റ് ജ­നത­ക്ക് സീ­റ്റ് നല്‍­കേണ്ട­ത് കോണ്‍­ഗ്ര­സി­ന്റെ മാത്രം ഉ­ത്ത­ര­വാ­ദി­ത്ത­മ­ല്ലെ­ന്ന് കോണ്‍­ഗ്ര­സ് വ്യ­ക്ത­മാക്കി. മു­ന്ന­ണി­യില്‍ നിന്ന് പോ­കേ­ണ്ട­വര്‍­ക്ക് പോ­കാ­മെ­ന്നും നില്‍­ക്കേ­ണ്ട­വര്‍­ക്ക് നില്‍­ക്കാ­മെ­ന്നു­മാ­ണ് യു.ഡി.എ­ഫ് കണ്‍­വീ­നര്‍ പി.പി ത­ങ്ക­ച്ചന്‍ വ്യ­ക്ത­മാ­ക്കി­യത്.

മാ­ണി ഗ്രൂ­പ്പ്, സോ­ഷ്യ­ലി­സ്­റ്റ് ജന­ത, ജെ.എ­സ്.എ­സ് എ­ന്നി­വ­രു­മാ­യി കോണ്‍­ഗ്ര­സ് ഇ­ന്ന് ഉ­ഭ­യക­ക്ഷി ചര്‍­ച്ച ന­ട­ത്തി. 22 സീ­റ്റാ­ണ് മാ­ണി ഗ്രൂ­പ്പ് ആ­വ­ശ്യ­പ്പെ­ട്ട­ത്. 12 സീ­റ്റു­കള്‍ ത­ങ്ങള്‍­ക്ക് വേ­ണ­മെ­ന്ന ഉ­റ­ച്ച നി­ല­പാ­ടി­ലാ­ണ് സോ­ഷ്യ­ലി­സ്­റ്റ് ജന­ത. അ­ഞ്ച് സീ­റ്റാ­ണ് ജെ.എ­സ്.എ­സ് ആ­വ­ശ്യ­പ്പെ­ട്ട­ത്. ആ­വ­ശ്യ­പ്പെ­ട്ട സീ­റ്റു­കള്‍ ല­ഭി­ച്ചി­ല്ലെ­ങ്കില്‍ മു­ന്ന­ണി­യു­മാ­യി തെ­റ്റി­പ്പി­രി­യേ­ണ്ടി വ­രു­മെന്നും ഗൗ­രി­യ­മ്മ ഇന്ന് വ്യ­ക്ത­മാ­ക്കി­യി­ട്ടുണ്ട്.

ഘ­ട­ക­ക്ഷി­കള്‍ ത­ങ്ങ­ളു­ടെ നി­ല­പാ­ടില്‍ ഉറ­ച്ച് നി­ന്ന­താ­ണ് കോണ്‍­ഗ്ര­സി­നെ പ്ര­കോ­പി­പ്പി­ച്ച­തെ­ന്നാ­ണ് ക­രു­തു­ന്നത്. മ­റ്റെ­ന്നാള്‍ തി­രു­വ­ന­ന്ത­പുര­ത്ത് സീ­റ്റ് വി­ഭ­ജ­ന­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് അന്തി­മ ചര്‍­ച്ച­കള്‍ ന­ട­ക്കും.

ചോ­ദി­ച്ച­തെല്ലാം കി­ട്ട­ണ­മെ­ന്നില്ല: പി.സി ജോര്‍ജ്

ചോ­ദി­ച്ച സീ­റ്റു­കള്‍ മു­ഴു­വന്‍ ല­ഭി­ക്ക­ണ­മെ­ന്നി­ല്ലെ­ന്ന് കേ­രള കോണ്‍­ഗ്ര­സ് മാ­ണി വി­ഭാ­ഗം നേ­താ­വ് പി.സി ജോര്‍­ജ് വ്യ­ക്ത­മാക്കി. ആ­ത്മാ­ഭി­മാ­നം നി­ല­നിര്‍­ത്താ­നു­ള്ള സീ­റ്റു­കള്‍ മാത്രം മ­തി­യെന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.