തിരുവനന്തപുരം:കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചയ്ക്കുവിളിച്ചതായി ജെ.എസ്.എസ്. അടുത്ത യു.ഡി.എഫ് യോഗം നടക്കുന്ന 22ന് തന്നെ ഉഭയകക്ഷി ചര്‍ച്ച നടക്കുമെന്ന് ജെ.എസ്.എസ് നേതാവ് രാജന്‍ ബാബു പറഞ്ഞു.

കോണ്‍ഗ്രസുമായാണ് തങ്ങള്‍ക്ക് പ്രശ്‌നമുള്ളത്. അതിനാല്‍ ഉഭയകക്ഷി ചര്‍ച്ചയാണ് ഇത് പരിഹരിക്കാനുള്ള മാര്‍ഗമെന്ന ജെ.എസ്.എസ് നിലപാട് കോണ്‍ഗ്രസ് അംഗീകരിക്കുകയായിരുന്നു.

എന്നാല്‍ 22ന് നടക്കുന്ന യു.ഡി.എഫ് യോഗത്തില്‍ ഗൗരിയമ്മ പങ്കെടുക്കണമെന്ന നിബന്ധന കോണ്‍ഗ്രസ് മുന്നോട്ട് വച്ചിട്ടുണ്ട്. അതിനുശേഷം മാത്രമേ ചര്‍ച്ചകളെ കുറിച്ച് ആലോചിക്കൂ എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.