Categories

ഇന്ത്യാ വിഭജനത്തിന് കാരണം കോണ്‍ഗ്രസ്: മോദി

modi

ഗുജറാത്ത്: ഇന്ത്യാ വിഭജനത്തിന് കാരണം കോണ്‍ഗ്രസ് ആണെന്ന് ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദി.

ബി.ജെ.പി ഇന്ത്യയുടെ ചരിത്രവും ഭൂമിശാസ്ത്രവും മാറ്റിമറിച്ചുവെന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു മോദി.

വിഭജനത്തോടെ ഇന്ത്യയുടെ ഭൂമിശാസ്ത്രവും പിതാമഹന്‍മാരെ വിസ്മരിക്കുന്നതിലൂടെ ചരിത്രവും മാറ്റിമറിക്കുന്നത് കോണ്‍ഗ്രസ് ആണെന്നായിരുന്നു ഗുജറാത്തിലെ ഖേഡയില്‍ ആശുപത്രി ഉദ്ഘാടനച്ചടങ്ങിനിടെ മോദിയുടെ പ്രസ്താവന.

പ്രധാനമന്ത്രി ജനിക്കുമ്പോള്‍ അദ്ദേഹത്തിന്റെ  നാട് ഹിന്ദുസ്ഥാന്റെ ഭാഗമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് പാകിസ്ഥാനിലാണ്. അതിന് കാരണം ആരാണെന്നും സ്വാതന്ത്ര സമരസേനാനികളെയും രക്തസാക്ഷികളെയും വിസ്മരിച്ച് കോണ്‍ഗ്രസ് നെഹ്‌റുവിനെ മാത്രമേ ആരാധിക്കുന്നുള്ളുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.