Categories

അനുനയവുമായി കോണ്‍ഗ്രസ് നേതാക്കള്‍ പെരുന്നയില്‍

nss-keralaപെരുന്ന: കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ എന്‍ എസ് എസ് നേതൃത്വത്തെ അനുനയിപ്പിക്കാന്‍ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും എന്‍ എസ് എസ് ആസ്ഥാനം സന്ദര്‍ശിച്ചു. പെരുന്നയില്‍ മന്നം ജയന്തി ആഘോഷപരിപാടികള്‍ക്കിടെ ആയിരുന്നു സന്ദര്‍ശനം.

എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി പി കെ നാരായണപ്പണിക്കര്‍ ഉള്‍പ്പെടെയുള്ളവരുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തി. എന്നാല്‍ ചര്‍ച്ചയെക്കുറിച്ച് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായില്ല. അതേസമയം രാഷ്ട്രീയ ചര്‍ച്ച ചെയ്യാനുള്ള വേദി ഇതല്ലെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി പി കെ നാരായണപ്പണിക്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മന്നം ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയത്. മറ്റ് ചര്‍ച്ചകളൊന്നും ഇവിടെ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.