ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മളനം തുടങ്ങാന്‍ വെറും രണ്ടാഴ്ച മാത്രം നിലില്‍ക്കെ ജൂലൈ 10നകം കേന്ദ്ര ക്യാബിനറ്റ് പുനസംഘടിപ്പിച്ചേക്കും. എന്‍ സി പി തൃണമുല്‍ കോണ്‍ഗ്രസ്, ഡി എം കെ എന്നി സഖ്യകക്ഷികള്‍ തങ്ങളുടെ ഉയര്‍ന്ന വകുപ്പുകള്‍ തിരികെ നല്‍കുമെന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം.

കൃഷി വകുപ്പ് ശരദ് പവാറില്‍ നിന്നും മാറ്റി കോണ്‍ഗ്രസ്സിന്റെ പുതിയ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് ദള്‍ നേതാവ് അജിത് സിങിന് നല്‍കാനാണ് തീരുമാനം. ഡി എം കെയുടെ എ രാജയുടെ നിയന്ത്രണത്തിലുള്ള ടെലികോം വകുപ്പിലും കോണ്‍ഗ്രസ്സിനു കണ്ണുണ്ട്.

പെട്രോ കെമിക്കല്‍സ് വകുപ്പ് ലോക ജനശക്തി പാര്‍ട്ടിയുടെ രാംവിലാസ് പാസ്വാന് നല്‍കാനാണ് കോണ്‍ഗ്രസിന്റെ നീക്കമെന്നാണ് സൂചന. നിലവില്‍ ഡി എം കെയുടെ എം കെ അഴഗിരിയാണ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത്.

കഴിഞ്ഞ ആഴ്ച ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രസിഡന്റായി ശരദ് പവാറിനെ തിരഞ്ഞെടുത്തപ്പോള്‍ തന്നെ പുനസംഘടന നടക്കുമെന്ന് ഉരപ്പാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ ഇന്ന് പൊളിറ്റിക്കല്‍ സെക്രട്ടറി അഹ്മദ് പട്ടേല്‍, വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ എന്നിവരെ കണ്ടു ചര്‍ച്ചകള്‍ നടത്തിയിരുന്നു. സഹമന്ത്രിമാരുടെ വകുപ്പുകളിലിലും ചില മാറ്റങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ ഇതേ കുറിച്ച് കൂടുതലെന്തെങ്കിലും പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിസമ്മതിച്ചു.