കണ്ണൂര്‍:കേന്ദ്രത്തില്‍ ശക്തമായ പ്രതിപക്ഷമില്ലാത്തതിനാല്‍ മാത്രമാണ് കോണ്‍ഗ്രസ് നിലനിന്നുപോകുന്നതെന്ന് കെ.സുധാകരന്‍ എം പി .കണ്ണൂരില്‍ നടന്ന കോണ്‍ഗ്രസ് ബ്ലോക്ക് സമ്മേളനത്തിലാണ് സുധാകരന്‍ ഇങ്ങിനെ  അഭിപ്രായപ്പെട്ടത്.

Ads By Google

ഫെഡറല്‍ സംവിധാനം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. എല്ലാ സംസ്ഥാനങ്ങളെയും കോര്‍ത്തിണക്കാനുള്ള ശക്തമായ കേന്ദ്ര നേതൃത്വം കോണ്‍ഗ്രസിനില്ല. അതു കൊണ്ടാണ് രാജ്യത്തെ ഫെഡറല്‍ സംവിധാനം തന്നെ തകരാറിലാകുന്നതെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

തങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ  ചടുലതയോ, കാര്യക്ഷമതയോ കൊണ്ടല്ല കോണ്‍ഗ്രസ് നിലനില്‍ക്കുന്നത് . ശക്തമായ പ്രതിപക്ഷമില്ലാത്തതു മാത്രമാണ് കാരണം. സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോള്‍ പ്രാദേശിക ശക്തികള്‍ ഉയര്‍ന്നു വരുന്നതും  ഇതിന് തെളിവാണ്.

ഇങ്ങിനെ തുടര്‍ന്നാല്‍  കോണ്‍ഗ്രസിനോ, സര്‍ക്കാരിനോ അധികം മുന്‍പോട്ട് പോകാനാകില്ലെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.