ന്യൂദല്‍ഹി: ലോട്ടറിക്കേസില്‍ സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി ഹാജരായതിനെത്തുടര്‍ന്ന് വിവാദത്തില്‍പ്പെട്ട അഭിഷേക് മനു സിംഗ്‌വിയുടെ ഭാവി കോണ്‍ഗ്രസ് അച്ചടക്കസമിതി തീരുമാനിക്കും. സിംഗ്‌വിക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ പി സി സി അയച്ച കത്ത് അച്ചടക്കസമിതിക്ക് കൈമാറിയിട്ടുണ്ട്.

പ്രതിരോധമന്ത്രി എ കെ ആന്റണിയാണ് അച്ചടക്കസമിതിയുടെ അധ്യക്ഷന്‍. അതിനിടെ സിംഗ്‌വിയുടെ നടപടി അതീവഗൗരവത്തോടെയാണ് കാണുന്നതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദിവേദി പറഞ്ഞു. എന്നാല്‍ എത്ര ദിവസത്തിനകം കത്ത് പരിശോധിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് എ ഐ സി സി വ്യക്തമായിട്ടില്ല. എത്രയുംവേഗം അച്ചടക്കസമിതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ദിവേദി പറഞ്ഞു.

Subscribe Us:

അതിനിടെ സിംഗ്‌വിക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കെ പി സി സി നേതൃത്വം. കൂടാതെ കേസില്‍ നിന്ന് പിന്‍മാറിയശേഷം സിംഗ്‌വി നടത്തിയ ചില അഭിപ്രായപ്രകടനങ്ങളും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.