മോഡിയെ പുകഴ്ത്തിയതല്ല, പരിഹസിച്ചതാണെന്ന് കോണ്‍ഗ്രസ്
India
മോഡിയെ പുകഴ്ത്തിയതല്ല, പരിഹസിച്ചതാണെന്ന് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th January 2012, 3:27 pm

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയെ നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ചു വന്ന പത്രപരസ്യം കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ പിഴവ് എങ്ങനെയാണ് അവര്‍ പ്രതിരോധിക്കുക എന്നത് എല്ലാവരും ഉറ്റുനോക്കുന്ന കാര്യമാണ്.

എന്നാല്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവ് ഒരു അഭ്യാസമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. പരസ്യത്തിലൂടെ തങ്ങള്‍ മോഡിയെ പ്രശംസിക്കുകയല്ല, കളിയാക്കുകയാണ് ചെയ്തിട്ടുള്ളതെന്നാണ് കോണ്‍ഗ്രസിന്റെ വാദം. പരസ്യത്തില്‍ മോഡിയെ പരിഹസിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ല പറഞ്ഞു.

” നരേന്ദ്രമോഡിയെ പരിഹസിച്ചുള്ള കമന്റായിരുന്നു അത്. പരസ്യത്തില്‍ അദ്ദേഹത്തെ കളിയാക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന് മുന്‍ഗാമികളാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്” ശുക്ല പറഞ്ഞു.

റിപ്പബ്ലിക് ദിനത്തിലാണ് മോഡിയെ പ്രകീര്‍ത്തിച്ചുള്ള പരസ്യം ഗുജറാത്തിലെ ചില മാധ്യമങ്ങള്‍ക്കൊപ്പം വിതരണം ചെയ്തത്. മികച്ച സംഘാടകന്‍, തിരഞ്ഞെടുപ്പ് തന്ത്രശാലി എന്നീ വീശേഷണങ്ങള്‍ മോഡിക്ക് നല്‍കുന്നതായിരുന്നു പരസ്യം.

Malayalam News

Kerala News In English