എഡിറ്റര്‍
എഡിറ്റര്‍
അദ്വാനിയും മോഡിയും തമ്മില്‍ വ്യത്യാസമില്ലെന്ന് കോണ്‍ഗ്രസ്
എഡിറ്റര്‍
Wednesday 12th June 2013 12:45am

modi-and-adwani

ന്യൂദല്‍ഹി: മതേതരത്വത്തിന്റെ കാര്യത്തില്‍ അദ്വാനിയും മോഡിയും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. ബി.ജെ.പിയിലെ പ്രശ്‌നങ്ങളോട് പ്രതികരിക്കവെ കോണ്‍ഗ്രസ് വക്താവ് രാജ് ബബര്‍ ആണ് ഇക്കാര്യം പറഞ്ഞത്.
Ads By Google

അദ്വാനി കുറച്ചുകൂടി പ്രായമായ ആളാണ്. പ്രായത്തെ ബഹുമാനിക്കണം. മതേതരത്വത്തിന്റെ കാര്യത്തില്‍ ഇരുകൂട്ടര്‍ക്കും ഒരേകാഴ്ചപ്പാടാണ്. അതുകൊണ്ട് ഇവര്‍ തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിപദവികളില്‍നിന്ന് രാജിവെക്കാനുള്ള തീരുമാനം ആര്‍.എസ്.എസ്. നേതൃത്വത്തിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് എല്‍.കെ. അദ്വാനി പിന്‍വലിച്ചത്.

അദ്വാനി രാജിതീരുമാനം പിന്‍വലിച്ചെന്ന് അദ്ദേഹത്തിന്റെ വസതിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങാണ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.

ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവതിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് അദ്വാനി ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം അറിയിച്ചു. എന്നാല്‍, മോഡിക്ക് പ്രചാരണച്ചുമതല നല്‍കിയ ദേശീയ നിര്‍വാഹകസമിതിയുടെ തീരുമാനം മാറ്റില്ലെന്ന് രാജ്‌നാഥ് സിങ് വ്യക്തമാക്കി. രാവിലെ രാജസ്ഥാനിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മോഹന്‍ഭാഗവത് അദ്വാനിയെ ബന്ധപ്പെട്ടത്. രാജ്യതാത്പര്യം കണക്കിലെടുത്ത് പാര്‍ട്ടിക്ക് തുടര്‍ന്നും മാര്‍ഗനിര്‍ദേശം നല്‍കണമെന്നും, രാജി സ്വീകരിക്കില്ലെന്ന പാര്‍ലമെന്ററി ബോര്‍ഡിന്റെ തീരുമാനം അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അത് അദ്വാനി അംഗീകരിക്കുകയായിരുന്നു. രാജി പിന്‍വലിക്കാന്‍ അദ്വാനിക്ക് മറ്റെന്തെങ്കിലും ഉറപ്പുകള്‍ നേതൃത്വം നല്‍കിയോയെന്ന് വ്യക്തമല്ല.

Advertisement