തിരുവനന്തപുരം: നിലവില്‍ പുറത്തുവന്നിരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് മുന്നണിയുടെ സമ്പൂര്‍ണ്ണ പരാജയം ഉറപ്പുവരുത്തുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എച്ച്. മുസ്തഫ പറഞ്ഞു.

ചില നേതാക്കന്മാരുടേയും ഗ്രൂപ്പിന്റേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതാണ് സ്ഥാനാര്‍ത്ഥിപട്ടിക. മുസ്‌ലീകളെ പട്ടികയില്‍ പൂര്‍ണ്ണമായി തഴഞ്ഞിരിക്കുകയാണ്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി, മത്സരിച്ചവരെ തന്നെ മത്സരിപ്പിക്കുകയാണ് കോണ്‍ഗ്രസ്.

നാല് മുതല്‍ 10തവണ മത്സരിച്ചവരും ലിസ്റ്റിലുണ്ടെന്ന് മുസ്തഫ കുറ്റപ്പെടുത്തി. ഇത് ചൂണ്ടിക്കാട്ടിക്കൊണ്ട് സോണിയാ ഗാന്ധി, എ.കെ ആന്റണി, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ക്ക് കത്തയച്ചതായും മുസ്തഫ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.