congresതിരുവനന്തപുരം: നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പേര് വിവരം വ്യക്തമാക്കി സംസ്ഥാന നേതൃത്വം ഹൈക്കമാണ്ടിന് ഫാക്‌സ് സന്ദേശമയച്ചു. ആലപ്പുഴയില്‍ ഷുക്കൂറിന്റെയും എറണാകുളത്ത് ഡൊമിനികിന്റെയും കണ്ണൂരില്‍ അബ്ദുല്ലക്കുട്ടിയുടെയും പേരുകളാണ് നിര്‍ദേശിച്ചതെന്നാണ് സൂചന. പട്ടിക ഹൈക്കമാണ്ട് അംഗീകരിച്ചാല്‍ ഇന്ന് തന്നെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.