എഡിറ്റര്‍
എഡിറ്റര്‍
അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തുല്ല്യര്‍; വിമര്‍ശനവുമായി അരവിന്ദ് കെജ്‌രിവാള്‍
എഡിറ്റര്‍
Sunday 26th November 2017 10:35pm

ന്യൂദല്‍ഹി: അഴിമതിയില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തുല്ല്യരെന്ന് അരവിന്ദ് കെജ്രിവാള്‍. വ്യാപം കുംഭകോണം, റഫേല്‍ തട്ടിപ്പ്, ബിര്‍ള ഡയറികള്‍, സഹാറ ഡയറികള്‍ എന്നിവ ഇതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹംപറഞ്ഞു. ദില്ലിയില്‍ 2012 ല്‍ ആരംഭിച്ച ആം ആദ്മി പാര്‍ട്ടിയുടെ അഞ്ചു വര്‍ഷം പൂര്‍ത്തിയായതിന്റെ ആഘോത്തിനിടെയാണ് കെജ്രിവാളിന്റെ ആരോപണം.

രാഷ്ട്രീയ പരീക്ഷമെന്നോണം ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരിയ പാര്‍ട്ടിയാണ് ആം ആദ്മി. രാംലീല മൈതാനിയില്‍ നടന്ന റാലിയില്‍ 10,000ത്തില്‍ അധികം പ്രവര്‍ത്തകര്‍ പങ്കെടുത്തു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, കുമാര്‍ വിശ്വാസ്, മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ അശുതോഷ്, ഗോപാല്‍ റായ്, അതീഷി മര്‍ലേന എന്നിവരും പങ്കെടുത്തു.

ഡല്‍ഹിയില്‍ ഇപ്പോള്‍ സൗജന്യമായി കുടിവെള്ളവും കുറഞ്ഞ നിരക്കില്‍ വൈദ്യുതിയും ലഭ്യമാണ്. ആശുപത്രികളില്‍ സൗജന്യമായി മരുന്നും ആരോഗ്യ പരിശോധനയും ലഭിക്കുന്നുണ്ട്. പൊതുവിദ്യാലയങ്ങള്‍ ഒരുപാട് മെച്ചപ്പെട്ടു കഴിഞ്ഞുവെന്നും ഡല്‍ഹി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


             Also Read നബി നിന്ദ ആരോപിച്ച് പാക്കിസ്ഥാനില്‍ കലാപം; സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ സൈന്യത്തെ രംഗത്തിറക്കി പാക്ക് സര്‍ക്കാര്‍


കഴിഞ്ഞ 70 വര്‍ഷമായി ഒരു സര്‍ക്കാരും ചെയ്യാത്ത കാര്യങ്ങളാണ് എ.എ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചെയ്യുന്നത്. മികവ് പുലര്‍ത്തുന്ന ഡല്‍ഹി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം, രാജ്യത്ത് ജഡ്ജിമാര്‍ക്ക് പോലും ഇപ്പോള്‍ രക്ഷയില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.

ഗാന്ധിയന്‍ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ ലോക്പാല്‍ ബില്ലിനുള്ള ജനകീയ പ്രക്ഷോഭത്തിലൂടെ അഴിമതിക്കെതിരായാണ് പാര്‍ട്ടിയുടെ തുടക്കം. 2013 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച് കെജ്രിവാള്‍ അധികാരത്തില്‍ വന്ന് തുടര്‍ന്ന 49 ദിവസത്തിന് താഴെയിറങ്ങേണ്ടി വന്നു. 2015 ല്‍ 70 സീറ്റുകളില്‍ 67 സീറ്റുകളും നേടി ആം ആദ്മി പാര്‍ട്ടി ബി.ജെ.പിയെ തൂത്തെറിഞ്ഞിരുന്നു.

Advertisement