എഡിറ്റര്‍
എഡിറ്റര്‍
സോംനാഥ് ഭാരതിയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
എഡിറ്റര്‍
Thursday 23rd January 2014 11:46am

somnad-barathi

ന്യൂദല്‍ഹി: നിയമ മന്ത്രി സോംനാഥ് ഭര്‍തിയ്‌ക്കെതിരെ നടപടി വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. ആഫ്രിക്കാര്‍ക്കെതിരെ വംശീയാധിക്ഷേപം നടത്തിയതിനെതിരെ കേസെടുക്കണമെന്നും മന്ത്രിസഭയില്‍ നിന്ന് സോംനാഥിനെ പുറത്താക്കണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ലഫ്റ്റനന്റ്  ഗവര്‍ണര്‍ നജീബ് ജംഗിനെ കാണും.

അതിനിടെ ആം ആദ്മി പാര്‍ട്ടി നേതാക്കളായ യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്‍ എന്നിവരും സോംനാഥ് ഭാരതിയ്‌ക്കെതിരെ നടപടി വേണമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി ലഫ്റ്റന്റ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും.

മന്ത്രിയും എ.എ.പി പ്രവര്‍ത്തകരും വംശീയാധിക്ഷേപം നടത്തിയെന്നാരോപിച്ച് ഉഗാണ്ടന്‍ വനിത നേരത്തെ പരാതി നല്‍കിയിരുന്നു.

കഴിഞ്ഞ ആഴ്ച അര്‍ധരാത്രി നടത്തിയ റെയ്ഡിനിടെ വീട്ടില്‍ അതിക്രമിച്ച് കയറി അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തത് സോമനാഥ് ഭാരതിയുടെ നേതൃത്വത്തിലുള്ള സംഘമാണെന്ന് യുവതി മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിരുന്നു.

ഞങ്ങള്‍ കറുത്തവരാണെന്നും രാജ്യം വിട്ടുപോകണമെന്നും അക്രമി സംഘം ആവശ്യപ്പെട്ടുവെന്നും പെണ്‍കുട്ടി മൊഴിയില്‍ പറഞ്ഞിട്ടുണ്ട്.

Advertisement