Categories

ഡാനിഷ് യുവതിയെ പീഡിപ്പിച്ച സംഭവം: ആം ആദ്മി പാര്‍ട്ടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

sandip-dixit

ന്യൂദല്‍ഹി: ഡാനിഷ് യുവതി ബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ ആം ആദ്മിയെ പാര്‍ട്ടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി സന്ദീപ് ദീക്ഷിത്.

2012 ഡിസംബറില്‍ ഡല്‍ഹിയില്‍ നടന്ന കൂട്ടബലാല്‍സംഗത്തിനെതിരെ പ്രതിഷേധിച്ച ആം ആദ്മി പാര്‍ട്ടി ഡാനിഷ് സ്ത്രീയെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തിനെതിരെ പ്രതിഷേധമുയര്‍ത്താത്തത് സങ്കടകരമാണ്.

ഒരു പക്ഷേ അവര്‍ക്ക് ഡല്‍ഹിയില്‍ വോട്ട് ഇല്ലാത്തിനാലാവാം പ്രതിഷേധിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ മണ്ഡലത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ആം ആദ്മി ഒരു പ്രതിഷേധവും നടത്തിയില്ല.

ഡല്‍ഹി പെണ്‍കുട്ടിയുടെ ബലാല്‍സംഗത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ആം ആദ്മി പങ്ക് ചേര്‍ന്നത് മാധ്യമ ശ്രദ്ധ നേടാന്‍ വേണ്ടിയാണ്.

സംഭവത്തോടുള്ള പ്രതികരണം രാഷ്ട്രീയമായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സന്ദീപ് ദീക്ഷിതിന്റെ അമ്മ ഷില ദീക്ഷിതിനെ സ്വന്തം മണ്ഡലമായ ഡല്‍ഹിയില്‍ പരാജപ്പെടുത്തിയാണ് അരവിന്ദ് കെജ്്‌രിവാള്‍ അധികാരത്തിലെത്തിയത്.



മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി പരിഗണിക്കുന്നതിന് രണ്ടുദിവസം മുമ്പേ ടൈംസ് നൌ ചാനല്‍ എങ്ങിനെയാണ് പ്രഖ്യാപിക്കുന്നത്; വെളിപ്പടുത്തലുമായി പ്രവീണ്‍ മിശ്ര

മുംബൈ:മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജ്യാമം മുന്‍കൂട്ടി പ്രവചിച്ച് ടൈംസ് നൗ ചര്‍ച്ചക്ക് വിളിച്ചതായി മാധ്യമ പ്രവര്‍ത്തകനും ചിത്രകാരനുമായ പ്രവീണ്‍ മിശ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്മലേഗാവ് ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി മാറ്റി വച്ചിരിക്കുകയാണ്അതിനിടെയാണ് കോടതി വിധി നേരത്തെ പ്രസ്താവിച്ച